0%

Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]

"

മാഷ് പറഞ്ഞു.

"സാർ പറഞ്ഞോളൂ ... "

"എനിക്ക് കാശിനു ചെറിയൊരു അത്യാവശ്യം സാധിക്കുകയാണെങ്കിൽ നാളെ എനിക്ക് ഒരു 5000 രൂപ തരാൻ സാധിക്കുമോ ?"

സാറിൻറെ ആവശ്യം എനിക്ക് കേട്ടിട്ട് തീരെ അപരിചിതത്വം തോന്നി. പക്ഷേ അതിൽ അരുതായ്മ ഒന്നും ഇല്ല താനും.

എൻറെ ഭാഗത്തു നിന്നുള്ള മറുപടി വൈകിയതിനാൽ മാഷ് പറഞ്ഞു ,

"ബുദ്ധിമുട്ടാണെങ്കിൽ വേണ്ട കേട്ടോ ഞാൻ ഇങ്ങനെ ഒരു കാര്യം ചോദിച്ചിട്ട് ഇല്ല എന്ന് തന്നെ കരുതിക്കോളൂ "

"അയ്യോ സാർ ഒരു ബുദ്ധിമുട്ടുമില്ല നാളെ എവിടെ വന്നാണ് സാറിന് കാശ് തരേണ്ടത് എന്ന് പറഞ്ഞാൽ മാത്രം മതി "

"ബുദ്ധിമുട്ടാവില്ലെങ്കിൽ മുൻസിപ്പൽ ഓഫീസിന് എതിർ വശത്തുള്ള ഡി അഡിക്ഷൻ സെൻററിൽ രാവിലെ ഒരു 11 മണിയാവുമ്പോൾ എത്തിച്ചേർന്നാൽ വളരെ ഉപകാരമാകും .. പിന്നെ ഈ തുക എനിക്ക് എന്ന് തിരികെ തരാൻ സാധിക്കും എന്ന് ഉറപ്പ് പറയുവാൻ പറ്റുകയില്ല, ഇനി അഥവാ തിരികെ തരുവാൻ സാധിച്ചില്ല എങ്കിൽ എനിക്ക് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ശമ്പള തുകയിൽ നിന്നും കുറച്ചു തന്നാൽ മതി "

അതീവ വിനയത്തോടെ മാഷ് പറഞ്ഞു.

"അയ്യോ സാർ .. താങ്കളെ ഞാൻ എൻറെ ഗുരു സ്ഥാനിയനും പിതൃ സ്ഥാനീയനും ആയി മാത്രമേ കണ്ടിട്ടുള്ളൂ അങ്ങനെയുള്ള ഒരു വ്യക്തി എന്നോട് കാശിന്റെ കണക്ക് പറയുന്നത് വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. താങ്കൾക്ക് എന്ത് അത്യാവശ്യം വന്നാലും എന്നോട് ചോദിക്കാം .. അതിനൊരു മടിയും വിചാരിക്കേണ്ടതില്ല.എന്നെ ഒരു മകളുടെ സ്ഥാനത്ത് കണ്ടാൽ മതി .. താങ്കൾ എന്നോട്

💬 Comments

View all comments