Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]
ചെയ്യുന്നത് കേട്ടു. എനിക്ക് ഉറപ്പായിരുന്നു അത് പ്രശാന്ത് ഏട്ടൻ ആയിരിക്കുമെന്ന്. മുഖം പെട്ടെന്ന് ഒന്ന് കഴുകി എന്ന് വരുത്തി ടർക്കിയിൽ ഒന്നു തുടച്ചിട്ട്
ബാത്റൂമിൽ നിന്നും ഫോൺ ലക്ഷ്യമാക്കി ഞാൻ ഓടി.
ഫോണിലേക്ക് നോക്കിയപ്പോൾ ഒന്നു ഞെട്ടി ഒരു പരിചയമില്ലാത്ത നമ്പർ. കേരള നമ്പർ തന്നെയാണ്. സമയം 11 കഴിഞ്ഞിരിക്കുന്നു.ആരാണ് ഈ അ സമയത്ത് എന്നെ വിളിക്കുവാൻ. അല്പനേരത്തിനുള്ളിൽ റിങ്
അവസാനിച്ചു. ചുറ്റിനും നിശബ്ദത മാത്രം , ഞാൻ ഫോൺ കയ്യിലെടുത്തു. ആരായാലും തിരിച്ചു വിളിക്കേണ്ട കാര്യമൊന്നുമില്ല അത്യാവശ്യക്കാർ ആണെങ്കിൽ പകൽ സമയത്ത് വീണ്ടും വിളിച്ചോളും. പെട്ടെന്ന് വീണ്ടും നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഫോൺ റിംഗ് ചെയ്തു. പെട്ടന്നുണ്ടായ വെപ്രാളത്തിൽ അറിയാതെ തന്നെ ഫോൺ ഞാൻ അറ്റൻഡ് ചെയ്തു പോയി.
"ഹലോ വീണ അല്ലേ ...?"
മറു തലയ്ക്കൽ നിന്നുള്ള പരുക്കൻ ശബ്ദത്തിൽ ഞാൻ ഒന്ന് ഞെട്ടി. "അ .. അതെ .. ആരാ ഇത് ?"
വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു.
"അസമയത്ത് വിളിച്ചു ബുദ്ധിമുട്ടിക്കുന്നതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു .. ഞാൻ നമ്പൂതിരി മാഷ് ആണ് " ഹാവൂ .. ആശ്വാസമായി ഇപ്പോഴാണ് ശ്വാസം നേരെ വീണത്.
"പറയൂ സാർ ക്ഷമിക്കണം പെട്ടെന്ന് ഫോണിൽ കൂടി ശബ്ദം കേട്ടിട്ട് മനസ്സിലായില്ല.. പ്രത്യേകിച്ച് അസമയത്തുള്ള ഒരു കോള് ..ഒരുപാട് പേടിയോടെയാണ് ഞാൻ എടുത്തത് "
വിനയപൂർവ്വം ഞാൻ മറുപടി നൽകി.
"അതെ .. അസമയത്തുള്ള കോൾ അനാവശ്യമാണ് പക്ഷേ ഒരു ആവശ്യത്തിന് ആകുമ്പോൾ തീരെ ഒഴിവാക്കുവാൻ സാധിച്ചില്ല അതുകൊണ്ടാണ് ഞാൻ ആദ്യം തന്നെ ക്ഷമ പറഞ്ഞത്
💬 Comments
View all comments