Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]
വിളിച്ചു സംസാരിക്കേണ്ട അവസ്ഥ വളരെ സങ്കടകരമായി പോയി .. എന്നോട് ക്ഷമിക്കുക. ഫോൺ വെക്കുകയാണ് , നാളെ രാവിലെ 11 മണിക്ക് പറഞ്ഞ സ്ഥലത്ത് വച്ച് നമുക്ക് കാണാം .. ശുഭരാത്രി "
മറുപടിക്ക് കാത്തു നിൽക്കാതെ നമ്പൂതിരി സാറ് ഫോൺ കട്ട് ചെയ്തു.
അദ്ദേഹം എനിക്കുമേൽ ചൊരിഞ്ഞ പ്രശംസ വചനങ്ങളുടെ ആലസ്യത്തിൽ നിന്നും ഞാൻ അപ്പോഴും മുക്ത ആയിരുന്നില്ല. നമ്പൂതിരി സാറിനെ പോലെ ഒരു വ്യക്തിയെ പരിചയപ്പെടുവാൻ സാധിച്ചത് തന്നെ വളരെ ഭാഗ്യമായി എനിക്ക് തോന്നി. എത്ര മാന്യമായാണ് അദ്ദേഹം സംസാരിക്കുന്നത് . പണം കടം ചോദിക്കുന്നതിൽ വരെ എത്ര മാന്യതയും കുലീനതയും ആണ് അദ്ദേഹം പിന്തുടരുന്നത്. പെട്ടെന്ന് വീണ്ടും ഫോൺ റിങ് ചെയ്തു. ഇത്തവണ അത് പ്രശാന്ത് ഏട്ടൻ ആയിരുന്നു. അതീവ സന്തോഷത്തോടെ ഞാൻ ഫോൺ എടുത്തു.
"ഈ അസമയത്ത് നീ ആരോടാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത് .. ഞാൻ ഇത് എത്ര സമയം ആയി വിളിക്കുന്നു "
ഫോൺ എടുത്ത പാടെ ഉള്ള ഏട്ടന്റെ സംസാരം എനിക്ക് അലോരസം ഉണ്ടാക്കി.
"ഏട്ടാ .. അത് നമ്പൂതിരി സാർ ആയിരുന്നു ... " ഞാൻ സംഭവിച്ച കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പ്രശാന്ത് ഏട്ടന്റെ മറുപടി എന്നെ ഞെട്ടിച്ചു.
"അഞ്ചിന്റെ പൈസ കൊടുക്കേണ്ട കാര്യമൊന്നുമില്ല ആ നായിൻറെ മോന് .. അയാളോട് ലീവ് എടുത്തു വീട്ടിൽ ഇരിക്കാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ഭാവാഭിനയം .. അവൻറെ അമ്മൂമ്മയുടെ പൊട്ട സാഹിത്യം കുടുംബ മഹിമ തേങ്ങാ കൊല .. മാസാമാസം കിട്ടുന്ന ശമ്പളം
💬 Comments
View all comments