0%

Chapter Title : കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]

കൊടുക്കാമെന്ന് ഏറ്റിട്ടുണ്ടല്ലോ അത്രയും മതി "

ഏട്ടൻ എന്താണ് ഇങ്ങനെ മോശമായി സംസാരിക്കുന്നത് , അതും പ്രായമായ ഒരു മനുഷ്യനെ പറ്റി. എത്ര ബഹുമാനത്തോടെയാണ് അദ്ദേഹത്തിൻറെ മുമ്പിൽ ഏട്ടൻ ഇന്നലെ നിന്നത് .. ഇന്നിപ്പോൾ എന്താണ് ഏട്ടന് പറ്റിയത് .

"ഞാൻ പറയുന്നത് വല്ലോം നീ കേൾക്കുന്നുണ്ടോ .. പറഞ്ഞത് കേട്ടല്ലോ അഞ്ച് പൈസ കൊടുക്കേണ്ട കാര്യമില്ല "

പ്രശാന്ത് ഏട്ടൻറെ അരിശത്തോടെ ഉള്ള സംസാരമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.

"ഏട്ടൻ കുടിച്ചു അല്ലേ .. ?"

"ഞാൻ കുടിക്കുകയൊ പെടുക്കുകയോ ചെയ്യും അത് നീ അറിയേണ്ട കാര്യമില്ല ഞാൻ കുടിക്കുന്നത് എൻറെ പൈസക്കാണ് "

"എൻറെ ഏട്ടൻ കുടിച്ചിട്ടുണ്ട് അതു കൊണ്ടു തന്നെയാണ് ഇത്ര മോശമായി സംസാരിക്കുന്നത്‌ "

"അതേ .. ഞാൻ കുടിച്ചു അതിന് നിനക്കെന്താ ഇനി ഞാൻ കുടിക്കുന്നത് കോളേജ് ലക്ചറർ ആയ നിനക്ക് അപമാനം ആണോ ആവോ ?"

പ്രശാന്ത് ഏട്ടന്റെ മനസ്സിനെ മദ്യം കീഴടക്കിയിരിക്കുന്നു . ഇനി സംസാരിച്ചാൽ വെറുതെ വഴക്ക് ഉണ്ടാക്കുക മാത്രമേ ചെയ്യുകയുള്ളൂ , തൽക്കാലം ഫോൺ വെക്കുന്നതാണ് നല്ലത് എന്ന് ഞാൻ മനസ്സിൽ കരുതി.

ഏട്ടനോട് ഒന്നും പറയാതെ തന്നെ ഞാൻ ഫോൺ കട്ട് ചെയ്തു. കിടക്കയിലേക്ക് വീണു പൊട്ടി കരയുമ്പോൾ ഓർത്തു , കുറച്ചു കാലമായി ഏട്ടന് ഇല്ലാതിരുന്ന ഒരു സ്വഭാവമാണ് ഈ മദ്യപാനം. ഇപ്പോൾ അത് വീണ്ടും തുടങ്ങിയിരിക്കുന്നു.

സങ്കടത്തോടെ അന്നത്തെ രാവ് ഉറങ്ങി.

പിറ്റേന്ന് പ്രഭാതത്തിൽ ഒരു ശരാശരി വീട്ടമ്മയുടെ ഓട്ടപ്പാച്ചിലിൽ ആയിരുന്നു ഞാൻ. കുട്ടികൾക്ക്. സ്കൂളിലേക്ക് കൊണ്ടു പോവാനുള്ള

💬 Comments

View all comments