Chapter Title : കഥയ്ക്ക് പിന്നിൽ 3 [ഉർവശി മനോജ്]
ഉറക്കം വിട്ടുമാറാത്ത കണ്ണുകളോടെ ടിവിയിലേക്ക് നോക്കി അമ്മ പറഞ്ഞു.
"നിനക്ക് വട്ടാണ് ഈ കാലത്ത് നടക്കുന്ന കഥകൾ ആണോ ഇത്തരത്തിലുള്ള പൈങ്കിളി സീരിയലിൽ കാണിക്കുന്നത് .. ദേ നോക്ക് അടുക്കളയിൽ നിൽക്കുന്ന ആ പ്രായമുള്ള സ്ത്രീ പട്ടുസാരി ധരിച്ച് നിൽക്കുന്നു .. ഇതാണോ നീ പറഞ്ഞ യഥാർത്ഥ ജീവിതം " അച്ഛൻ വിട്ടു കൊടുക്കാൻ ഒരുക്കമല്ല.
"അയ്യട .. ആ കിളവി ലുങ്കിയും ബ്ലൗസും ഇട്ടു നിന്നിരുന്നു എങ്കിൽ നിങ്ങളെപ്പോലുള്ള കിളവന്മാർക്ക് കാണാൻ വലിയ താല്പര്യം ആയേനെ അല്ലേ ... ?"
റിമോട്ട് എടുത്ത് മുന്നിലെ ടേബിളിലേക്ക് ഇട്ടു കൊണ്ട് അമ്മ പറഞ്ഞു.
"ഹൊ .. നിന്നോടൊക്കെ പറഞ്ഞു ജയിക്കുന്നതിനേക്കാൾ നല്ലത് ഉറക്കം വന്നില്ലെങ്കിലും പോയി വെറുതെ കിടക്കുന്നതാണ് " ഇതും പറഞ്ഞു കൊണ്ട് അമ്മയോട് തോൽവി സമ്മതിച്ച മട്ടിൽ അച്ഛൻ ബെഡ്റൂമിലേക്ക് പോയി.
"കുട്ടികൾ ഉറങ്ങിയോ മോളേ ?" അമ്മയുടെ ചോദ്യം എന്നോടായി.
"കുട്ടികളൊക്കെ ഉറങ്ങിയിട്ട് സമയം കുറച്ചായി അമ്മ പോയി കിടക്കാൻ നോക്ക് "
അമ്മയോട് അല്പം ദേഷ്യത്തോടെ മറുപടി പറഞ്ഞു കൊണ്ട് കുട്ടികളുടെ ബെഡ്റൂമിന്റെ വാതിൽ ഞാൻ പതിയെ തുറന്നു നോക്കി , രണ്ടും നല്ല ഉറക്കമായിരിക്കുന്നു. പ്രശാന്ത് ഏട്ടനു തിരികെ പോയ ശേഷം കുട്ടികളോട് ഇതുവരെ സ്വസ്ഥമായി സംസാരിക്കാൻ സാധിച്ചിട്ടില്ല , അതിൻറെ പരിഭവം രണ്ടാൾക്കും പ്രശാന്ത് ഏട്ടനോടു ഉണ്ട്.
രണ്ടു പേരുടെയും പുതപ്പ് എല്ലാം നന്നായി ഒന്ന് വിരിച്ച ശേഷം ഡോർ ചാരി ഞാൻ ലിവിങ് റൂമിലേക്ക് വന്നു. അപ്പോഴേക്കും ടിവി എല്ലാം ഓഫ് ചെയ്തു അമ്മയും അച്ഛൻറെ കൂടെ
💬 Comments
View all comments