0%

Chapter Title : കഥയ്ക്ക് പിന്നിൽ 3 [ഉർവശി മനോജ്]

മൂലയ്ക്ക് വച്ചിരുന്ന അലക്കാനുള്ള വസ്ത്രങ്ങൾ ഇടാറുള്ള ബിന്നി ലേക്ക് മൂടി തുറന്ന് അത് നിക്ഷേപിച്ചു. എല്ലാം ഊരി കളഞ്ഞ് നന്നായി ഒന്ന് കുളിക്കണം എന്നുണ്ട് , വെള്ളത്തിനു നല്ല തണുപ്പാണ് സമയം രാത്രി 11 മണി ആകുന്നു. ഇനിയിപ്പോ നാളെ കുളിക്കാം .. മൂത്രശങ്ക തീർക്കാനായി അടിപ്പാവാടയും നെറ്റിയും ഒരുമിച്ച് പിടിച്ച് മുകളിലേക്ക് ഉയർത്തി , ക്ലോസറ്റിന് മുകളിലേക്ക് കാലും കവച്ച് വെച്ച് ഇരുന്നു .. മഞ്ഞ നിറത്തിലുള്ള മൂത്രം പുറത്തേക്ക് ഒഴുകി തുടങ്ങി. കുറച്ച് അധിക സമയം ആയിരിക്കുന്നു മൂത്രം ഒഴിച്ചിട്ട് പോലും ,മൂത്രം ഇങ്ങനെ പിടിച്ചു വെച്ചു കൊണ്ട് നടക്കരുത് എന്നും നന്നായി വെള്ളം കുടിക്കണം എന്നും എല്ലാവരും പറയാറുള്ളതാണ് പക്ഷേ ഒന്നും നടക്കാറില്ല.

പീജി ക്ക് പഠിക്കുമ്പോൾ കൂടെ ഒരു സ്റ്റെല്ലാ വർഗീസ് ഉണ്ടായിരുന്നു , ഇൗ നിമിഷം അവൾ എപ്പോഴും പറയാറുള്ള ഒരു ഡയലോഗ് ഞാൻ ഓർത്തുപോയി, 'ലോകത്തെ ഏറ്റവും വലിയ സുഖം എന്ന് പറയുന്നത് മൂത്രം ഇങ്ങനെ കുറേ സമയം പിടിച്ചു വച്ചിട്ട് പുറത്തേക്ക് ഒഴുക്കി കളയുമ്പോൾ ലഭിക്കുന്ന മാനസിക സംതൃപ്തി ആണ് !! ' ... മൂത്രമൊഴിപ്പ് എന്ന പ്രക്രിയയെ ഇതിൽ കൂടുതൽ മനോഹരമായി വിവരിക്കുവാൻ ഒരു മലയാളം എം എ കാരിക്ക്‌ കഴിയില്ല. സ്റെല്ലാ വർഗീസ് ഇപ്പോൾ തിരുവല്ല ഹൈ സ്കൂളിലെ ടീച്ചർ ആണ്. അന്നത്തെ ഓരോ തമാശ ഓർത്ത് അറിയാതെ ചിരിച്ചു പോയി. അവസാന മൂത്ര തുള്ളിയും വീണു കഴിഞ്ഞു എന്ന് ഉറപ്പു വരുത്തി എഴുന്നേൽക്കുന്ന നിമിഷമായിരിക്കും അഞ്ചാറു തുള്ളികൾ ഒരുമിച്ച് പുറത്തേക്ക് വീണ്ടും ഒഴുകുന്നത്.

💬 Comments

View all comments