0%

Chapter Title : കഥയ്ക്ക് പിന്നിൽ 4 [ഉർവശി മനോജ്]

മുഖം മനസ്സിലേക്ക് വന്നത് അങ്ങനെയാണ് വർഷങ്ങൾക്ക് ശേഷം നിന്നെ തേടി ഞാൻ എത്തിയത് .. എത്തിയപ്പോൾ മനസ്സിലായി നീയും എന്റെ വഴി തന്നെയാണ് സഞ്ചരിക്കുന്നത് എന്ന് "

ലക്ഷ്മി പറഞ്ഞ വാക്കുകൾ മുഴുവിപ്പിക്കാൻ അനുവദിക്കാതെ തടഞ്ഞു കൊണ്ട് ഞാൻ ഇടയ്ക്കു കയറി പറഞ്ഞു ,

"അല്ല .. ഒരിക്കലുമല്ല നിൻറെ വഴിയല്ല എന്റേത് .. എനിക്ക് എന്റെ പ്രശാന്ത് ഏട്ടൻ ഉണ്ട് ... കുട്ടികൾ ഉണ്ട് .. ഇന്നലെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് ലക്ഷ്മി .... നീ അറിയണം .. ഞാൻ പറയുന്നത് ഒന്ന് കേൾക്കണം പ്ലീസ് "

"വീണാ .. എനിക്ക് എൻറെ ദുഃഖങ്ങൾ തന്നെ ഒരുപാട് ഉണ്ട്.. അതൊക്കെ മറക്കുന്നതിന് വേണ്ടിയാണ് ഈ തെറ്റിന്റെ വഴിയിൽ ഞാൻ സഞ്ചരിക്കുന്നത്‌ .. ഇനി നിന്റെ വാദങ്ങളും കൂടി എനിക്ക് നെഞ്ചിലേറ്റാൻ വയ്യ "

പാതി തമാശയോടെ തൊഴു കൈകളോടെ എന്നെ നോക്കി ലക്ഷ്മി പറഞ്ഞു.

പെട്ടെന്ന് ഞങ്ങളുടെ ടേബിളിന്റെ അടുത്തായി ഒരു പുരുഷ സാന്നിധ്യം ഞാൻ അറിഞ്ഞു , ഒപ്പം ലക്ഷ്മിയുടെ ഉണ്ടക്കണ്ണുകൾ വിടർന്നു വികസിക്കുന്നതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിടുന്നതും കണ്ടു.

വലതു ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയ ഞാൻ ഒന്ന് ഞെട്ടി. തൊട്ടടുത്തായി കറുപ്പ് കളർ ടീഷർട്ടും നീല ജീൻസും ധരിച്ച നാൽപ്പതിന്റെ അടുത്ത് പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ , നല്ല വെളുത്ത നിറം മുഖം നിറഞ്ഞു നിൽക്കുന്ന കറുത്ത് ഇട തൂർന്ന കട്ടത്താടി .. താടിയുടെ മറവിലൂടെ പുഞ്ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ , വിലകൂടിയ ഏതോ ബ്രാൻഡ് പെർഫ്യൂം മണം

💬 Comments

View all comments