0%

Chapter Title : കഥയ്ക്ക് പിന്നിൽ 4 [ഉർവശി മനോജ്]

എത്രയോ പേർ.. എത്രയോ രാജ്യങ്ങളിൽ , പലരുടെയും പേരുകൾ പോലും ഞാൻ ഇപ്പോൾ ഓർക്കുന്നില്ല .. ചുരുക്കത്തിൽ ഭർത്താവിന് അയാളുടെ വഴി എനിക്ക് എന്റെ വഴി , കുടുംബക്കാരുടെ മുന്നിൽ ഞങ്ങൾ ഉത്തമരായ ഭാര്യാ ഭർത്താക്കന്മാർ , വിവാഹം കഴിഞ്ഞു എട്ടു വർഷമായിട്ടും കുട്ടികൾ ഉണ്ടാകാത്തതിന്റെ ദുഃഖവും പേറി നടക്കുന്ന ഉത്തമരായ ഭാര്യഭർത്താക്കന്മാർ "

ലക്ഷ്മി പറഞ്ഞു നിർത്തിയത് കേട്ട് ഇത്തവണ ഞെട്ടിയത് ഞാനാണ്, അറിയാതെ തന്നെ സീറ്റിൽ നിന്ന് എഴുന്നേറ്റു പോയി.

"ലക്ഷ്മി .. നീ സത്യം പറ എന്നെ കളിയാക്കാൻ വേണ്ടി തമാശ പറയുന്നതല്ലേ ഇങ്ങനെ ഒക്കെ ?" ഞാൻ ചോദിച്ചു.

"തമാശകൾ പറഞ്ഞിട്ടുണ്ട് ഇപ്പോഴും പറയുന്നുണ്ട് .. പക്ഷേ സ്വന്തം ഭർത്താവിനെ പറ്റി ഒരു സ്ത്രീയും ഇങ്ങനെ തമാശ പറയില്ല " മുന്നിലിരുന്ന ലൈം ജ്യൂസ് എടുത്തു നുണഞ്ഞു കൊണ്ട് അവൾ എനിക്ക് മറുപടി നൽകി.

"ലക്ഷ്മി .. നിനക്ക് എങ്ങനെ മാറാൻ കഴിഞ്ഞു ഇങ്ങനെയൊക്കെ ?" വിറച്ചു കൊണ്ട് ഞാൻ ചോദിച്ചു.

"വീണാ .. നിൻറെ പഴയ കൂട്ടുകാരി ലക്ഷ്മി മരിച്ചു ഇതൊരു പുതിയ ലക്ഷ്മിയാണ് .. ഇനി നമ്മൾ ഇവിടെ വന്നതിന്റെ കാര്യം കൂടി നീ കേട്ടോളൂ , ഒരു തായ്‌ലൻഡ് യാത്രയ്ക്കിടയിലാണ് ഞാൻ സമീർ ഹംസയെ പരിചയപ്പെടുന്നത് .. ദുബൈ ബേസ്ഡ് മലയാളി ബിസിനസുകാരൻ , കൂടുതൽ പരിചയപ്പെട്ടപ്പോൾ മനസ്സിലായി അയാളുടെ ഹോം ടൗൺ ഇത് ആണെന്ന്.. ഇന്നലെ സമീറും നാട്ടിലെത്തിയിട്ടുണ്ട് , സത്യത്തിൽ അച്ഛനെയും അമ്മയെയും കണ്ട് സമീറിനെയും മീറ്റ് ചെയ്തു പോകാം എന്ന് ചിന്തിച്ചപ്പോഴാണ് നിൻറെ

💬 Comments

View all comments