0%

Chapter Title : കഥയ്ക്ക് പിന്നിൽ 4 [ഉർവശി മനോജ്]

കൂട്ടി തൊട്ടടുത്ത ദിവസം വീട്ടിലേക്ക് വന്നിട്ട് അവർ ബെഡ് റൂമിൽ കയറി കതടച്ചു .. അയാളുടെ പര പുരുഷ ബന്ധം അങ്ങനെ അന്ന് മുതൽ എന്റെ കൺ മുന്നിൽ അരങ്ങേറി കൊണ്ടിരുന്നു "

നിറഞ്ഞു തുളുമ്പിയ കണ്ണുകൾ സാരി തലപ്പ് കൊണ്ട് തുടച്ച് അവൾ തുടർന്നു,

"പിന്നീടുള്ള ദിവസങ്ങളിൽ പല പുരുഷന്മാരും അയാളോടൊപ്പം ഫ്ലാറ്റിൽ വന്നു പോയി .. ഇന്നും അത് തുടർന്നു കൊണ്ടേയിരിക്കുന്നു. എനിക്ക് അവിടെ നിന്നും പോകണം എന്ന് തോന്നുമ്പോൾ ആരോടും പറയാതെ ഞാൻ ഒരു യാത്ര പോകും. യാത്രയുടെ അവസാനം അച്ഛനെയും അമ്മയെയും കാണാൻ വേണ്ടി നാട്ടിലേക്ക് വരും എന്നിട്ട്‌ വീണ്ടും ബാംഗ്ലൂരിലേക്ക് .. എന്തിനെന്നോ.. അയാളുടെ കാമപ്പേക്കൂത്തുകൾ കാണുന്നതിനു വേണ്ടി "

"ലക്ഷ്മി എങ്കിൽ നിനക്ക് ആദ്യം തന്നെ കാര്യങ്ങൾ മനസ്സിലായപ്പോൾ അയാളെ ഉപേക്ഷിച്ച് കൂടായിരുന്നോ ?" ഞാൻ ചോദിച്ചു.

"എങ്ങനെ ആടി ഞാൻ അയാളെ ഉപേക്ഷിക്കുന്നത് .. എനിക്ക് എന്റെ കുടുംബത്തിൻറെ മാന്യത നോക്കണ്ടേ , വയസ്സായ അച്ഛൻറെയും അമ്മയുടെയും മുൻപിൽ ഞാൻ എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും , അവരെ വിഷമിപ്പിക്കാതെ ഇരിക്കണമെങ്കിൽ എനിക്ക് ഈ നാടകം തുടർന്നേ പറ്റൂ .. " അവൾ പറഞ്ഞു.

"ഫ്ളാറ്റിലെ സെക്യൂരിറ്റി ഇപ്പോൾ ... നിന്നോട് ...അങ്ങനെ എന്തെങ്കിലും ...പഴയ ബന്ധം ?" ഞാൻ പതുക്കെ ചോദിച്ചു.

"അയാളെ ഒക്കെ എപ്പോഴെ വിട്ട് .. ഞാൻ യാത്രകൾ പോകുന്നു എന്ന് പറഞ്ഞത് സ്ഥലം കാണാനല്ല , കഴിവും സൗന്ദര്യവും ഉള്ള ആണുങ്ങളുടെ ഒപ്പം കിടക്കുന്നതിനു വേണ്ടി തന്നെയാണ് . ആരാണെന്നോ എന്താണെന്നോ അറിയാത്ത

💬 Comments

View all comments