Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]
ആൾ ആയതുകൊണ്ട് മാത്രമാണ് "
മാനേജർ പറഞ്ഞു.
മാനേജറിന്റെ കയ്യിൽ നിന്നും
നമ്പൂതിരി സാറിന്റെ വീട്ടിലേക്കുള്ള അഡ്രസ്സും വാങ്ങി ഞങ്ങൾ കോളേജിൽ നിന്നും ഇറങ്ങി. വീട്ടിൽ ചെന്ന ശേഷം അച്ഛനും പ്രശാന്ത് ഏട്ടനും കൂടി പോകാനായിരുന്നു ആദ്യം പ്ലാൻ ചെയ്തത് .. എന്നാല് നേരെ സാറിന്റെ വീട്ടിലേക്ക് വണ്ടി വിടാം എന്ന് പ്രശാന്ത് ഏട്ടൻ പറഞ്ഞു.
ഏട്ടന് അല്ലെങ്കിലും ഒന്നും പിന്നത്തേക്ക് വേണ്ടി വെക്കുന്ന ശീലം പണ്ടേ ഇല്ല.
അല്പം ബുദ്ധിമുട്ടിയാണെങ്കിലും സാറിൻറെ വീട് ഞങ്ങൾ കണ്ടു പിടിച്ചു. പഴക്കം ചെന്ന ഒരു കോവിലകം ആയിരുന്നു അത്. പക്ഷേ ആ അന്തരീക്ഷത്തിൽ പോലും ദാരിദ്ര്യം നിഴലിച്ച് നിൽക്കുന്ന ഒരു തോന്നലുണ്ടായിരുന്നു.
മുറ്റത്തെ കോൺക്രീറ്റ് തറയിൽ തുളസി തറയോട് ചേർന്ന് വരച്ചിരിക്കുന്ന കോലത്തിന് നിറം പോലും മങ്ങി പോയിരിക്കുന്നു.
പേര് കേട്ടപ്പോൾ മനസ്സിൽ കരുതിയ ഒരു രൂപം തന്നെയായിരുന്നു നേരിട്ട് കണ്ടപ്പോൾ സാറിന്റെത്. നന്നായി നരച്ച മുടിയിഴകൾ .. ദൈന്യത തളം കെട്ടി നിൽക്കുന്ന കണ്ണുകൾ.
ഞങ്ങൾ സ്വയം പരിചയപ്പെടുത്തി. മുഖവുരയില്ലാതെ വന്ന കാര്യം പ്രശാന്ത് ഏട്ടൻ നമ്പൂതിരി സാറിനെ അറിയിച്ചു.
ഒരു ഭാവപ്പകർച്ചയും കൂടാതെ സാറ് പറഞ്ഞു ,
"നിങ്ങളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ആരാണെന്ന് എനിക്ക് നന്നായിട്ട് മനസ്സിലായി ... എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ഒരു വിആർഎസ് തരപ്പെടുത്തി എന്നെ അങ്ങ് ഒതുക്കാമെന്ന് അയാൾ കരുതിയെങ്കിൽ അത് തെറ്റായിപ്പോയി എന്ന് നിങ്ങൾ തന്നെ അയാളോട് ചെന്ന് പറയുക ... "
പതിഞ്ഞ സ്വരത്തിൽ ഇത്രയും പറഞ്ഞിട്ട് വീടിനകത്തേക്ക് കേറാൻ ഒരുങ്ങിയ അദ്ദേഹത്തെ തടഞ്ഞു കൊണ്ട്
💬 Comments
View all comments