Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]
കഴിച്ചത് ഒരു ബോംബെ ബേസ്ഡ് ഡയമണ്ട് ബിസിനസ് കാരൻ അല്ലേ ... ?"
"അതേ ... "
ഞാൻ പറഞ്ഞു.
"നിങ്ങൾക്ക് ഒരു വഴിയുണ്ട് .. നമ്പൂതിരി സാറ് കഴിഞ്ഞ ആഴ്ച മുതൽ ലീവിലാണ് .. അദ്ദേഹത്തിന്റെ മകന് ബാംഗ്ലൂരിൽ വച്ച് ഒരു ആക്സിഡൻറ് ഉണ്ടായി .. ആ ചെറുക്കന്റെ ശുശ്രൂഷയും കാര്യങ്ങളും ഒക്കെയായിട്ടാണ് സാർ ലീവ് എടുത്തത് നിലവിലെ ലീവ് ഇപ്പൊൾ ഒരു മാസമാണ് .. ടീച്ചേഴ്സ് മാനുവൽ അനുസരിച്ച് മൂന്നു മാസമെങ്കിലും ലീവ് ഉണ്ടെങ്കിൽ മാത്രമേ താൽക്കാലികമായി പോലും എനിക്ക് ഒരു അധ്യാപകനെ നിയമിക്കുന്നതിന് അവകാശമുണ്ടാകൂ..."
മാനേജർ പറയുന്നതിനിടയ്ക്ക് കയറി പ്രശാന്ത് ഏട്ടൻ പറഞ്ഞു ,
"ഞങൾ എന്താ ചെയ്യേണ്ടത് എന്ന് സാർ പറഞ്ഞാൽ മതി അതുപോലെ ചെയ്യാം.."
"നിങ്ങള് പോയി നമ്പൂതിരി സാറിനെ ഒന്ന് കാണണം .. സാറിനെ കൊണ്ട് എങ്ങനെയെങ്കിലും വോളണ്ടറി റിട്ടയർമെന്റ് സർവീസ് എടുക്കുവാൻ പ്രേരിപ്പിക്കണം ... സാർ അങ്ങനെ ഒഴിവായി പോയാൽ നിങ്ങളുടെ ഭാര്യയ്ക്ക് ആ ഒഴിവിൽ ഉടൻ തന്നെ ജോലിയിൽ കയറുവാൻ സാധിക്കും "
മാനേജർ പറഞ്ഞു.
"പക്ഷെ തീരെ അപരിചിതരായ ഞങ്ങൾക്കുവേണ്ടി നമ്പൂതിരി സാറ് വീ ആര്‍ എസ്സ് എടുക്കുവാൻ സമ്മതിക്കുമോ ... "
ഇത്തവണ മാനേജറോട് സംശയം എൻറെ വക ആയിരുന്നു.
"സാറ് സാമ്പത്തികമായി കുറച്ചു പ്രയാസത്തിലാണ് എന്നാണ് ഞാൻ കേട്ടത് .. ഈ ഒരു അവസരത്തിൽ വിആർഎസ് കിട്ടുന്നത് സാറിനും ഉപകാരമാകും .. ഞാൻ പറഞ്ഞിട്ടാണ് നിങ്ങൾ സാറിനെ കാണാൻ ചെന്നത് എന്ന് സാറ് അറിയരുത് ഞാനിതൊക്കെ പറയുന്നത് നിങ്ങൾ അച്യുതക്കുറുപ്പ് എംപിയുടെ
💬 Comments
View all comments