0%

Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]

എന്നാല് നേരെ സാറിന്റെ വീട്ടിലേക്ക് വണ്ടി വിടാം എന്ന് പ്രശാന്ത് ഏട്ടൻ പറഞ്ഞു.

ഏട്ടന് അല്ലെങ്കിലും ഒന്നും പിന്നത്തേക്ക് വേണ്ടി വെക്കുന്ന ശീലം പണ്ടേ ഇല്ല.

അല്പം ബുദ്ധിമുട്ടിയാണെങ്കിലും സാറിൻറെ വീട് ഞങ്ങൾ കണ്ടു പിടിച്ചു. പഴക്കം ചെന്ന ഒരു കോവിലകം ആയിരുന്നു അത്. പക്ഷേ ആ അന്തരീക്ഷത്തിൽ പോലും ദാരിദ്ര്യം നിഴലിച്ച് നിൽക്കുന്ന ഒരു തോന്നലുണ്ടായിരുന്നു.

മുറ്റത്തെ കോൺക്രീറ്റ് തറയിൽ തുളസി തറയോട് ചേർന്ന് വരച്ചിരിക്കുന്ന കോലത്തിന് നിറം പോലും മങ്ങി പോയിരിക്കുന്നു.

പേര് കേട്ടപ്പോൾ മനസ്സിൽ കരുതിയ ഒരു രൂപം തന്നെയായിരുന്നു നേരിട്ട് കണ്ടപ്പോൾ സാറിന്റെത്. നന്നായി നരച്ച മുടിയിഴകൾ .. ദൈന്യത തളം കെട്ടി നിൽക്കുന്ന കണ്ണുകൾ.

ഞങ്ങൾ സ്വയം പരിചയപ്പെടുത്തി. മുഖവുരയില്ലാതെ വന്ന കാര്യം പ്രശാന്ത് ഏട്ടൻ നമ്പൂതിരി സാറിനെ അറിയിച്ചു.

ഒരു ഭാവപ്പകർച്ചയും കൂടാതെ സാറ് പറഞ്ഞു ,

"നിങ്ങളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ആരാണെന്ന് എനിക്ക് നന്നായിട്ട് മനസ്സിലായി ... എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ഒരു വിആർഎസ് തരപ്പെടുത്തി എന്നെ അങ്ങ് ഒതുക്കാമെന്ന് അയാൾ കരുതിയെങ്കിൽ അത് തെറ്റായിപ്പോയി എന്ന് നിങ്ങൾ തന്നെ അയാളോട് ചെന്ന് പറയുക ... "

പതിഞ്ഞ സ്വരത്തിൽ ഇത്രയും പറഞ്ഞിട്ട് വീടിനകത്തേക്ക് കേറാൻ ഒരുങ്ങിയ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് പ്രശാന്ത് ഏട്ടൻ പറഞ്ഞു,

"അങ്ങ് തെറ്റിദ്ധരിച്ചിരിക്കുകയാണ് ആരുടേയും പ്രേരണയാൽ അല്ല ഞങ്ങൾ ഇങ്ങോട്ട് വന്നത് "..

"കാശു കൊടുത്ത് ഡിഗ്രിക്കും പിജി ക്കും അഡ്മിഷൻ മേടിച്ച് കൊച്ചിംഗിന്  പോയി നെറ്റും സെറ്റും ഒക്കെ എഴുതി എടുത്ത് ലക്ഷങ്ങൾ മുൻ കൂട്ടി കൊടുത്ത് കോളേജിൽ സീറ്റ് ബുക്ക് ചെയ്തു കാത്തിരിക്കുന്ന നിങ്ങളെപ്പോലുള്ളവർക്ക് അധ്യാപനം ഒരു തൊഴിൽ മാത്രമാണ് പക്ഷേ എനിക്ക് അതൊരു തപസ്യയാണ് ..."

നമ്പൂതിരി സാർ വിടാൻ ഭാവമില്ല ഉറച്ച തീരുമാനത്തിൽ തന്നെയാണ്.

"സാറേ ഞങ്ങൾ ആ കാണുന്ന ഉമ്മറ ക്കോലായിലെക്ക് ഒന്ന് കേറി ഇരുന്നോട്ടെ..."

പതിഞ്ഞസ്വരത്തിൽ പ്രശാന്ത് ഏട്ടൻ ചോദിച്ചു.

പ്രശാന്ത് ഏട്ടനെ രൂക്ഷമായി ഒന്ന് നോക്കി നരച്ച താടി ഇടതു കൈകൊണ്ട് ഒന്ന്  ഉഴിഞ്ഞിട്ട് നമ്പൂതിരി സാർ പറഞ്ഞു ,

💬 Comments

View all comments