Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]
വിനയത്തോടെ നിൽക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത് '
"സാറിന് അദ്ധ്യാപക വൃത്തി എന്നു പറയുന്നത് ഒരു തൊഴിൽ മാത്രമല്ല ഒരു ജീവിത ചര്യ തന്നെയാണ് എന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എനിക്ക് മനസ്സിലായി, അങ്ങയെ പോലെയുള്ള ഒരാളുടെ മുന്നിൽ ഇത്തരത്തിലൊരു ആവശ്യവുമായി ഞാൻ വന്നത് തന്നെ തെറ്റാണ് .. ഞങ്ങളുടെ അവിവേകത്തിന് സാറ് മാപ്പ് തരണം "
വിനയം നിറഞ്ഞ ഭാഷയിൽ പ്രശാന്ത് ഏട്ടൻ പറഞ്ഞു.
"വിആർഎസ് എന്നു പറയുന്നത് എനിക്ക് മേടിക്കുവാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല .. പൈസക്ക് ആകട്ടെ ഒരുപാട് അത്യാവശ്യമുള്ള ഒരു സാഹചര്യവുമാണ് . പക്ഷേ ഞാനിപ്പോൾ വിആർഎസ് മേടിച്ചു കൊണ്ട് എൻറെ അധ്യാപക ജീവിതം അവസാനിപ്പിച്ചാൽ അത് ആ മാനേജരോട് തോൽക്കുന്നതിന് സമമാണ് ... പിന്നെ എന്നെ വിശ്വസിക്കുന്ന എൻറെ ശിഷ്യ ഗണങ്ങളോടും "
ഇടത് കൈ വിരൽ കൊണ്ട് ആ നരച്ച താടി ഉഴിഞ്ഞ് തറയിലേക്ക് അൽപ നേരം നോക്കിയിരുന്നിട്ട് പ്രശാന്ത്
എട്ടനോടു ആയി സാറ് പറഞ്ഞു ,
"ഞാനിനി പറയുവാൻ പോകുന്ന കാര്യങ്ങൾ ഒരു അധ്യാപകന്റെ അന്തസ്സിന് ചേർന്നതായിരിക്കണമെന്നില്ല .. പക്ഷേ "
ഉമ്മറക്കോലായിൽ നമ്പൂതിരി സാറിനോട് ചേർന്നിരുന്നു കൊണ്ട് അദ്ദേഹത്തിൻറെ തോളിൽ കൈ വെച്ചു കൊണ്ട് പ്രശാന്ത് ഏട്ടൻ പറഞ്ഞു ,
"സാറിന് പറയാനുള്ളത് ധൈര്യമായി പറയാം ഞങ്ങൾ അത് കേൾക്കുവാൻ ബാധ്യസ്ഥരാണ് "
ഇടയ്ക്ക് നിർത്തിയും അൽപ നേരം പുറത്തേക്ക് നോക്കിയിരുന്നു കൊണ്ടും പതിവു പോലെ നരച്ച താടി യിൽ ഇടതു കൈ വിരലുകൾ തലോടിക്കൊണ്ടു മാഷ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ,
"ഞാൻ മനസ്സിലാക്കിയടത്തോളം അധ്യാപക
💬 Comments
View all comments