0%

Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]

?"

ഹാവൂ ഇതായിരുന്നു അല്ലേ

ചോദ്യം കേട്ട് ഞാൻ പേടിച്ചുപോയി.

എൻറെ ദീർഘ നിശ്വാസം കണ്ട്  ഉമ്മറ കോലായിൽ ഇരുന്ന് ഒരു പൊട്ടിച്ചിരിയായിരുന്നു നമ്പൂതിരി സാറിന്റെ മറുപടി.

"തൻറെ പേര് പറഞ്ഞില്ലല്ലോ ?"

പ്രശാന്ത് ഏട്ടനോട് സാർ ചോദിച്ചു.

"എൻറെ പേര് പ്രശാന്ത് ദുബായിലാണ് ജോലി ചെയ്യുന്നത് "

"എൻറെ അഭിപ്രായം ഞാൻ തുറന്നു പറഞ്ഞാൽ വിഷമം തോന്നരുത് ഒരു മലയാളം അധ്യാപകൻ ആകുന്നതിനുള്ള എല്ലാ യോഗ്യതയും ഈ നിൽക്കുന്ന വീണ യേക്കാൾ ഉള്ളത് തനിക്കാണ് .. "

നമ്പൂതിരി സാറിന്റെ വാക്കു കേട്ട് ഞാൻ നന്നായി ഒന്ന് ചൂളി.

ഇടത് കൈ കൊണ്ട് നരച്ച താടി വീണ്ടും തലോടിക്കൊണ്ട് അൽപ നേരം ചിന്തയിൽ ഇരുന്ന ശേഷം മാഷ് പറഞ്ഞു ...

"ഉദ്ധരിക്കാത്ത ലിംഗത്തിൽ നിന്നും ഉദ്ധരിക്കാത്ത മനസ്സിൽ നിന്നും നല്ല സൃഷ്ടികൾ പിറക്കുകയില്ല .. മനസ്സ് ഉദ്ധരിക്കുന്നത് എപ്പോഴാണ് , നാം ഒരുപാട് വായന അനുഭവങ്ങൾ നേടുമ്പോൾ .. "

സാറിന്റെ വാക്കുകൾക്ക് കാതോർത്തു ഞാനും പ്രശാന്ത് ഏട്ടനും ഇരിക്കുകയാണ് .. സാറ് തുടർന്നു ,

"വീണ അനുഭവിച്ച പേറ്റു നോവിന്റെ പരിണിത ഫലമാണ് ഈ രണ്ടു കുട്ടികൾ , അതുപോലെതന്നെയാണ് സർഗ്ഗ വേദനയും .. വീണ ഒരു നല്ല മലയാളം അധ്യാപിക ആകണമെങ്കിൽ പേറ്റു നോവിനേക്കാൾ വലുതായി സർഗ്ഗ വേദന അനുഭവിക്കണം .."

സാറ് പറയുന്ന കാര്യങ്ങൾ അത്രയ്ക്കങ്ങട് വ്യക്തമായി എനിക്ക് മനസ്സിലാക്കി എടുക്കുവാൻ

സാധിക്കുന്നില്ല.

'ഉവ്വ് ഉവ്വ് സാർ ഇതു വരെ പറഞ്ഞതൊക്കെ വളരെ ശരിയാണ് എന്ന ഒരു ഭാവം മുഖത്ത് വരുത്തി

💬 Comments

View all comments