0%

Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]

നോക്കി കൊണ്ട് ചോദിച്ചു ,

"ദശപുഷ്പം എന്നത് എന്താണ് നീ ആദിക്ക് പറഞ്ഞു കൊടുത്തത് കവി സങ്കൽപമാണെന്ന് അല്ലേ .. !! എൻറെ മലയാളം എം എ കാരി , ഇന്നല്ലെങ്കിൽ നാളെ ഒരു കോളേജിൽ പഠിപ്പിക്കാൻ കയറേണ്ട ആളല്ലേ നീ ..ഇത്ര വിവരമില്ലാത്തവർ ഒക്കെ കുട്ടികളെ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയാൽ നമ്മുടെ മലയാള സാഹിത്യ രംഗത്തി ന്റെ ഇനിയുള്ള നാളുകൾ ദയനീയമായിരിക്കും "

"ഓ .. ഞങ്ങൾ മലയാളം എം എ ക്കാരേക്കാൾ സാഹിത്യ

വിവരം ആണോ നിങ്ങള് ബിഎസ്സി ഫിസിക്സ് കാർക്ക് ?"

"സാഹിത്യ വിവരവും കോപ്പിയടി  കഴിവും ഒക്കെ നിങ്ങൾ മലയാളം കാർക്ക് കൂടുതലായിരിക്കും .. പക്ഷേ ഞങ്ങൾക്ക് അല്പം സാമാന്യ വിവരം എന്ന ഒരു കാര്യം കൂടി ഉണ്ട് "

ഇത്രനേരവും പിൻ സീറ്റിൽ മുഖം വീർപ്പിച്ചു ഇരുന്നിരുന്ന ആദി അവൻറെ അച്ഛൻ അമ്മയെ തേച്ചു ഒട്ടിക്കുന്ന സംഭാഷണങ്ങൾ കേട്ടു കൊണ്ട് പതുക്കെ ഡ്രൈവിംഗ് സീറ്റിന് പിന്നിൽ ആയി വന്നു നിന്നു കൊണ്ട് പ്രശാന്ത് ഏട്ടനോട് ചോദിച്ചു ,

"എന്താണ് അച്ഛാ ഇൗ ദശപുഷ്പം ?"

"ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികൾക്ക് പറയുന്ന പേരാണ് മോനെ ഈ ദശപുഷ്പം "

പ്രശാന്ത് ഏട്ടൻറെ മറുപടി കേട്ട് ഒരു പരിഹാസച്ചിരിയോടെ ആദി എന്നെ നോക്കി പറഞ്ഞു ,

"അയ്യേ .... ഈ അമ്മയ്ക്ക് ഒന്നും അറിഞ്ഞു കൂടാ "

സത്യത്തിൽ പ്രശാന്ത് ഏട്ടൻ എന്നെയും ഞെട്ടിച്ചു കളഞ്ഞു . ഏട്ടൻ ദശപുഷ്പത്തിന്റെ അർത്ഥമൊക്കെ എങ്ങനെ പഠിച്ചു ആവോ .. !!

സംഭവിച്ച ജാള്യത

💬 Comments

View all comments