Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]
മറച്ചു വെക്കുന്നതിന് മൗനം തന്നെയാണ് ഏറ്റവും നല്ല ഔഷധം എന്ന് എനിക്ക് മനസിലായി. പ്രശാന്ത് ഏട്ടൻ കുറച്ചു
വെച്ച പാട്ടിൻറെ സൗണ്ട് ഞാനൽപ്പം കൂട്ടി വെച്ചിട്ട് ദേവു നെപ്പോലെ വിദൂരതയിലേക്ക് കണ്ണും നട്ട് ഇരുന്നു.
ഞാൻ വീണ. ഞങ്ങളുടേത് ഒരു
പ്രണയ വിവാഹമായിരുന്നു . കോളേജിൽ എന്റെ സൂപ്പർ സീനിയർ ആയിരുന്നു പ്രശാന്ത് ഏട്ടൻ.
ഞാൻ ഡിഗ്രി കഴിയും മുൻപേ എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയിരുന്നു.ബിഎസ്സി ഫിസിക്സ് മാത്രം എടുത്തുകൊണ്ട് പഠനം അവസാനിപ്പിച്ചുവെങ്കിലും
എന്നെ കാണുന്നതിനു വേണ്ടി
സീ എം എസിന്റെ മലയാളം ഡിപ്പാർട്ടുമെൻറ് വരാന്തയിലൂടെ പലപ്പോഴും അലഞ്ഞു തിരിഞ്ഞു
നടന്നിരുന്നു പ്രശാന്ത് ഏട്ടൻ. സത്യത്തിൽ അപ്പോഴും ഞാൻ
'യെസ് ' എന്ന ഒരു മറുപടി ഏട്ടന് കൊടുത്തിരുന്നില്ല. ഒരിക്കൽ
യുവജനോത്സവ സമയത്ത് എൻറെ മുൻപിലേക്ക് വന്ന പ്രശാന്ത് ഏട്ടനോട് ഞാൻ പറഞ്ഞു ,
"അച്ഛനെയും അമ്മയെയും ധിക്കരിച്ചു എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല .. വീട്ടിൽ വന്ന് പെണ്ണ് ചോദിച്ച് എന്റെ വീട്ടുകാർ സമ്മതിച്ചാൽ ഞാൻ എതിരു പറയില്ല "
"അതായത് .. തനിക്ക് എന്നെ ഇഷ്ടമാണ് എന്ന് അർത്ഥം "
"എന്ന് ഞാൻ പറഞ്ഞിട്ടില്ല .. ഇഷ്ടവും മനസ്സിൽ കയറി കൂടലും സ്വപ്നം കാണും ഒക്കെ വീട്ടുകാർ സമ്മതിച്ച ശേഷം "
ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ നടന്നകന്നു. അപ്പോഴത്തെ ഒരു ആവേശത്തിന് അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ എനിക്ക് എട്ടനോട് അന്നേ ഒരു ഇഷ്ടമുണ്ടായിരുന്നു അതാണ് സത്യം.
കോളേജിൽ നിന്നും വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ പൂമുഖത്ത് ഇരുന്ന് അച്ഛനോടും അമ്മയോടും സംസാരിക്കുന്ന പ്രശാന്ത് ഏട്ടനെ കണ്ടപ്പോൾ ഒന്ന്
💬 Comments
View all comments