Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]
ഞെട്ടി .. ഇങ്ങേരു ഈ വൈകുന്നേരം വീട്ടിലേക്ക് കെട്ടി എടുക്കും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. മുഖം കുനിച്ച് അവരുടെ മുൻപിൽ കൂടി വീടിനകത്തേക്ക് കടക്കുവാൻ ഒരുങ്ങിയ എന്നെ അച്ഛൻറെ പിൻവിളി തടഞ്ഞു നിർത്തി.
"നിനക്ക് ഈ ഇരിക്കുന്ന പ്രശാന്തിനെ ഇഷ്ടമാണോ ?"
"അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനെതിരായി ഒരു തീരുമാനം ഞാൻ .. "
പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അച്ഛൻറെ ശബ്ദം വീണ്ടും മുഴങ്ങി.
"എന്റെ ചോദ്യം നിനക്ക് ഈ പയ്യനെ ഇഷ്ടമാണോ എന്നാണ് "
"നീ അച്ഛൻ ചോദിച്ചതിന് മറുപടി കൊടുക്കൂ ഞങ്ങളുടെ തീരുമാനം ഞങ്ങൾ പിന്നീട് പറഞ്ഞോളാം"
അമ്മയും എന്നെ നോക്കി ശബ്ദമുയർത്തി.
എന്നെ ഈ ത്രിശങ്കു സ്വർഗത്തിൽ കൊണ്ട് നിർത്തിയ പ്രശാന്ത് ഏട്ടനെ ഉണ്ടക്കണ്ണുകൾ ഉരുട്ടിക്കൊണ്ട് ഞാൻ തറപ്പിച്ചു നോക്കി. ആ കണ്ണുകളിൽ ഒരു കൗതുകവും മുഖത്ത് കൂസലില്ലാത്ത ഒരു പുഞ്ചിരിയും മാത്രമാണ് അപ്പോൾ ഞാൻ കണ്ടത്.
"ബാക്കി കാര്യങ്ങളെല്ലാം ഒക്കെയാണെങ്കിൽ എനിക്ക് ഇഷ്ട്ട കുറവൊന്നുമില്ല "
തടഞ്ഞു നിന്ന വാക്കുകൾ പുറത്തേക്ക് എടുത്ത് ഇട്ടു കൊണ്ട് ഞാൻ വീടിനകത്തേക്ക് ഓടി കയറി.
തൊട്ട് പിന്നിലായി ഒരു കൂട്ടച്ചിരി മുഴങ്ങുന്നത് ഞാൻ കേട്ടു.
വീടിനകത്ത് നിന്നും അച്ഛൻറെ സംഭാഷണങ്ങൾക്ക് ഞാൻ ചെവിയോർത്തു.
"അപ്പോഴേ... പ്രശാന്ത് , ഞങ്ങൾക്ക് ഇവൾ ഒറ്റ മോൾ ആണ്. മനസ്സിലായിടത്തോളം നിങ്ങളും വീട്ടിൽ ഒറ്റ മോൻ ആണ് ... കോളേജ് കാമ്പസിലെ മരം ചുറ്റി പ്രണയത്തിന് പിന്നാലെ പോകാതെ അന്തസ്സായി ഇവിടെ വന്ന പെണ്ണ് ചോദിക്കുവാനുള്ള നിങ്ങളുടെ ധൈര്യത്തെ എനിക്കിഷ്ടമായി. ഇവിടെ എനിക്ക് രണ്ട് നിബന്ധനകൾ ഉണ്ട് അതിലൊന്നാമത്തേത്
💬 Comments
View all comments