0%

Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]

നിങ്ങളുടെ മാതാപിതാക്കൾക്കും ചില അവകാശങ്ങളുണ്ട് അതു കൊണ്ട് അവരെ കൂട്ടിക്കൊണ്ടു വന്നു പെണ്ണു ചോദിക്കണം. രണ്ടാമത്തേത് , ഇപ്പോൾ നിങ്ങളുടെ സമ്പാദ്യം ഒരു ഡിഗ്രി മാത്രമാണ് ഒരു വിവാഹ ജീവിതത്തിന് അത് പോരാ പുറത്ത് പറയുവാൻ അന്തസ്സ് ഉള്ള ഒരു ജോലി നേടണം .അതിനു ശേഷം ആകാം കല്യാണം.

എല്ലാം അംഗീകരിച്ചു കൊണ്ടു അച്ഛനും അമ്മയ്ക്കും കൈ കൊടുത്ത് കാൽ തൊട്ടു വന്ദിച്ചു കൊണ്ട് ചേട്ടൻ പോയി.

പിന്നീട് കാലം വളരെ വേഗം ഒഴുകിത്തുടങ്ങി. അടുത്ത ബന്ധുവിൽ

നിന്നും ഒരു വിസ ഒപ്പിച്ചു ഏട്ടൻ ദുബായ്ക്ക് പോയി. ഞാൻ ഡിഗ്രി കഴിഞ്ഞ്  സീ എം എസ്സിൽ തന്നെ

പിജി ക്ക് ചേർന്നു. ഒരു വർഷം കഴിഞ്ഞ് ആദ്യമായി ലീവിന് വന്നപ്പോൾ ഏട്ടന്റെ അച്ഛനെയും അമ്മയെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന്‌ ഔദ്യോഗികമായി പെണ്ണ് ചോദിച്ചു.

തിരികെ പോകും മുൻപ് വിവാഹ നിശ്ചയം നടത്തി. വിവാഹം എന്റെ

പിജി കഴിഞിട്ട്‌ എന്ന് തീരുമാനിച്ചു. രണ്ടു വർഷങ്ങൾ കൂടി കടന്നുപോയി അപ്പോഴേക്കും ഞാൻ ഒരു മലയാളം എം എ കാരി ആയി.

അപ്പോഴേക്കും  പ്രശാന്ത് ഏട്ടൻ കമ്പനിയുടെ അസിസ്റ്റൻറ് മാനേജരായി കഴിഞ്ഞിരുന്നു.

മുൻ നിശ്ചയിച്ച പോലെ വിവാഹം ആർഭാട പൂർവ്വം നടന്നു. വിവാഹ ശേഷം മൂന്നു മാസത്തിനുള്ളിൽ ഞാനും ദുബായിലേക്ക് വന്നു. ഒരു വർഷത്തിനുള്ളിൽ ദേവൂനെ ഗർഭം ധരിച്ചപ്പോൾ നാട്ടിലേക്ക് തിരികെ വന്നു. ദേവു വന്നു രണ്ടു വർഷത്തിനുള്ളിൽ ആദിയും ഞങ്ങൾക്ക് കൂട്ടായി വന്നു. അപ്പോഴേക്കും പ്രശാന്ത് ഏട്ടൻ കമ്പനിയുടെ മാനേജർ പോസ്റ്റിലേക്ക് എത്തിയിരുന്നു. ഇതിനിടയിൽ ഒന്ന് രണ്ടു തവണ ഞാനും

💬 Comments

View all comments