Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]
ദുബായിൽ പോയി വന്നിരുന്നു.
വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പിജി കൊണ്ട് നിർത്തിയ പഠനം ഞാൻ പുനരാരംഭിച്ചു. നെറ്റ് എഴുതി എടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ ശ്രമം വിജയിച്ചു. ഇപ്പോൾ ഒരു കോളേജിൽ അധ്യാപികയായി കയറുന്നതിനുള്ള പൂർണ യോഗ്യത നേടുവാൻ എനിക്ക് കഴിഞ്ഞു.
എൻറെ അച്ഛൻറെ പരിചയത്തിലുള്ള ഒരു രാഷ്ട്രീയക്കാരൻ വഴി തൃശൂർ സുധാകര വർമ്മ മെമ്മോറിയൽ കോളേജിൽ ഒരു അസിസ്റ്റൻറ് പ്രൊഫസറായി ജോലി തരപ്പെടുത്തി. 20 ലക്ഷത്തോളം രൂപ മാനേജ്മെന്റിന്
നൽകിയിട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു.
പ്രശാന്ത് ഏട്ടൻ ലീവിന് വന്നപ്പോൾ മാനേജർക്ക് അദ്ദേഹത്തെ ഒന്നു കാണണമെന്ന് പറഞ്ഞു. ഇത് ഇപ്പൊൾ കോളേജിലേക്ക് ഉള്ള ഒരു യാത്രയാണ്. കൂട്ടിനു ദേവു വും ആദി യും.
കോളേജിന്റെ മുന്നിലേക്ക് കാർ ചെന്നു നിന്നു.
"ഇവിടെയാണ് നിങ്ങടെ അമ്മ പഠിപ്പിക്കുവാൻ പോകുന്നത് ..."
പ്രശാന്ത് ഏട്ടൻ കുട്ടികളോട് പറഞ്ഞു.
എനിക്ക് അതൊരു കളിയാക്കൽ ആയിട്ടാണ് തോന്നിയത്. പ്രശാന്ത് ഏട്ടനെ നോക്കി കണ്ണുരുട്ടി കൃത്രിമ ഗൗരവം മുഖത്ത് വരുത്തിയിട്ട് ഞങ്ങൾ മാനേജറുടെ റൂമിലേക്ക് നടന്നു.
പെട്ടെന്നാണ് ഒരു സംശയം എനിക്ക് നേരെ തല പൊക്കിയത് , ഇൻറർവ്യൂ പോലെ എന്തെങ്കിലും നടത്തുന്നതിനു വേണ്ടി ആയിരിക്കുമോ ഞങ്ങളെ വിളിപ്പിച്ചത്. ഈ സംശയം ഞാൻ പതുക്കെ ഏട്ടന്റെ അടുത്ത് പങ്കുവെച്ചു.
സ്വതസിദ്ധമായ ശൈലിയിൽ പ്രശാന്ത് ഏട്ടൻ പറഞ്ഞു ,
"കുറഞ്ഞപക്ഷം ഉപമയും ഉൽപ്രേക്ഷയും എങ്കിലും അറിഞ്ഞില്ലെങ്കിലും ഇത് ആരുടെ പേരിലുള്ള കോളേജ് ആണ് , അയാൾ ആരാണ് എന്നെങ്കിലും ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും"
"അയ്യോ .. ആരാ ഏട്ടാ
💬 Comments
View all comments