Chapter Title : കടി + കഴ = കാട്ടൂക്ക് [കൊമ്പൻ]
വിളിക്കുന്നത്. സാന്ദ്രയെ സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ട്. കയ്യൊടിഞ്ഞ ചെക്കന്റെ അമ്മ മായ IPS. മീറ്റിംഗ് പകുതിക്കിട്ട് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസുകാരെ തെല്ലും വകവെക്കാതെ സ്റ്റേഷനിലെ ബെഞ്ചിൽ കാൽ മടക്കി മാത്തന്റെ റേബാൻ ഗ്ലാസും വെച്ചു ഇരിക്കുന്ന സാന്ദ്രയെ ആണ് മാത്തൻ കാണുന്നത്. മാത്തൻ ഓടിപ്പോയി അവളുടെ കവിളിൽ പിടിച്ചു. മാത്തനെ കണ്ടതും സാന്ദ്രയുടെ മുഖം വിടർന്നു. അപ്പോഴേക്കും സൈമൺ ഒരു വക്കീലുമായി വന്നിരുന്നു
പക്ഷെ ഇന്ത്യയിലെ അറിയപ്പെടുന്ന സ്പോർട്സ് താരത്തെ മാത്രമല്ല ഈ മൂന്നുപേർ അപമാനിച്ചത് എന്നും ഇന്ത്യയിലെ കഴിവുകൊണ്ട് പരിശ്രമം കൊണ്ടും ഉയർന്നു വരുന്ന മൊത്തം സ്ത്രീകളെയാണെന്നും മായ IPS മുന്നിൽ വെച്ച് സാന്ദ്ര പറഞ്ഞപ്പോൾ സ്വന്തം മകനെ തല്ലി ബോധം കെടുത്തിയത് പോലും മറന്നുകൊണ്ട് സാന്ദ്രയെ അവർ പൊക്കോളാൻ പറഞ്ഞു.
പെൺകുകുട്ടികളെ സെൽഫ് ഡിഫെൻസ് അടക്കം മറ്റുമുള്ള പരിപാടികളിൽ പലപ്പോഴും അധിതിയായും, അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതുമായ മായക്കു അങ്ങനെ ഒരു നിലപാട് എടുക്കാനെ കഴിയു.
സൈമൺ വക്കീലിനെ കൂട്ടി വന്നത് പോലും ഡിം…!!
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ നിറഞ്ഞ കണ്ണുകളുമായി സിൽജ അവളെ കെട്ടിപ്പിടിച്ചപ്പോഴാണ് സാന്ദ്രക്ക് മറ്റൊരു കാര്യം മനസ്സിലായത്. ഇവരെല്ലാം തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന്… അന്ന് ആദ്യമായി അവർ നാല് പേരും ഒരുമിച്ചു തമാശകളും മറ്റുമായി തീർത്തും ഒരു കുടുംബമായി…
അങ്ങനെ ജമ്മു-കശ്മീരിൽ നടന്ന ആ വർഷത്തെ ഓൾ ഇന്ത്യ ബോക്സിങ് ഫെസ്റ്റിൽ അവൾ കഠിനമായി പ്രാക്റ്റീസ് ചെയ്തുകൊണ്ട് മത്സരിക്കാൻ ഒരുങ്ങി . ആ മൂന്നുപേര് പറഞ്ഞ അന്നത്തെ സംഭവം അവളുടെ വാശിയെ പതിന്മടങ്ങായി വർധിപ്പിച്ചു.
രാവും പകലും അധ്വാനിച്ചുകൊണ്ട്
💬 Comments
View all comments