0%

Chapter Title : കടി മൂത്ത കിടാങ്ങൾ [ശങ്കുണ്ണി]

Author : Kambikathakal Read All Parts 1.2K

ചിരിച്ചു. എന്നിട്ട് അവളുടെ താടിയിൽ ഒന്നു മെല്ലെപ്പിടിച്ച് ചെറു ശൃംഗാര ഭാവത്തിൽ മൊഴിഞ്ഞു.

എൻ്റെ സുന്ദരിക്കുട്ടിയല്ലേ നീ..

ഈ തൃ സന്ധ്യയ്ക്ക് നീ......നിന്ന് ചിലയ്ക്കാതെ , ആ ടോർച്ചിങ്ങ് തന്നേ, എനിക്ക് പോയിട്ട് പണിയൊണ്ട്.

നാളെ രാവിലേ ആകട്ടേ നിന്റെ പിണക്കം ഞാൻ മാറ്റുന്നുണ്ട്...

സഹേവൻ സുഭദ്രയുടെ കയ്യിലിരുന്ന ടോർച്ച് വലിച്ചെടുത്തു. എന്നിട്ട് അയാൾ അവളേ നോക്കി ഒരു കണ്ണടച്ച് കാണിച്ചിട്ട്

മെല്ലെ വീടിന്റെ മുറ്റത്തേക്കിറങ്ങി. അയാളുടെ ആ പെർഫോർമെൻസിൽ വീണതുവണ്ണം സുഭദ്രയുടെ മുഖത്തും ഒരു ഇളം ചിരി തെളിഞ്ഞു.

മ്....പൊയ്ക്കോ, പൊയ്ക്കോ... അല്ലേലും സോപ്പിട്ട് കാര്യം കാണാൻ പണ്ടേ മിടുക്കനാണല്ലോ...ഒരു ദിവസം നിങ്ങളേ എൻെറ കയ്യിൽ കിട്ടും...

അവൾ പറഞ്ഞത് കേട്ട് തലയും കുലുക്കിക്കൊണ്ട് അയാൾ മെല്ലെ മുന്നോട്ട് നീങ്ങി.

ദേ....സ്കൂട്ടർ എടുക്കുന്നില്ലേ?

സുഭദ്ര പിന്നിൽ നിന്ന് വിളിച്ച് ചോദിച്ചു.

വോ......വേണ്ട, ഉലഹന്നാൻ സാറ് വരും... നീ വാതിൽ അടച്ച് കിടന്നോ. അപ്പോ ശരി ഗുഡ് നൈറ്റ്. അവളുടെ നേരേ തിരിഞ്ഞ് നിന്നൊരു പുഞ്ചിരി കൂടി പാസാക്കിയിട്ട്, അയാൾ മെല്ലെ മണൽ വിരിച്ച മുറ്റത്ത് നിന്ന് താറിട്ട റോഡിലേക്ക് കയറി. റോഡിന്റെ അപ്പുറം നിറയെ നെൽപ്പാടങ്ങളാണ്. ഇരുട്ട് കരിമ്പടം പുതച്ച് കിടക്കുന്ന നെൽപ്പാടങ്ങളിൽ നിന്നും ഉയർന്നു കേട്ട തവളകളുടേയും , ചീവീടുകളുടേയും സംഗീതത്തിനൊപ്പം താളം പിടിച്ച് കൊണ്ട് അയാൾ കൈയ്യിലിരുന്ന ടോർച്ചും ആട്ടിക്കൊണ്ട് പതിയെ നടന്നു. വഴിവക്കിലെ ഇലക്ട്രിക്ക് പോസ്റ്റുകളിൽ നിന്ന് ചിതറി വീണ അരണ്ട പ്രകാശം ചാര നിറമാർന്ന റോഡിൽ നീണ്ട നിഴൽ ചിത്രങ്ങൾ വരച്ചിട്ടു.

പ്രാണസഖി....ഞാൻ വെറുമൊരു...

പാമരനാം, പാട്ടുകാരൻ...

വയൽ കടന്നു

💬 Comments

View all comments