Chapter Title : കടി മൂത്ത കിടാങ്ങൾ [ശങ്കുണ്ണി]
വന്ന തണുത്ത ഇളം കാറ്റിന്റെ കുളിര് ബാധിക്കാതിരിക്കാൻ എന്നവണ്ണം അയാൾ തന്റെ പ്രിയപ്പെട്ട പാട്ടിന്റെ വരികൾ ഈണത്തിൽ ഒരൽപ്പം ഉച്ചത്തിൽ മൂളിക്കൊണ്ട് മെല്ലെ മുന്നോട്ട് നടന്നു. ഒന്ന് രണ്ട് സ്കൂട്ടറുകളും, സൈക്കിളുകളും, കാറുകളുമൊക്കെ കടന്ന് പോയി എന്നല്ലാതെ വലിയ തിരക്കുകൾ ഒന്നുമില്ലാത്ത ഒരു ഇട റോഡായിരുന്നു അത്. അയാളുടെ പാട്ട് കേട്ടാൽ അയാളും തവളകളും കൂടി എന്തോ പാട്ട് മൽസരത്തിൽ പങ്കെടുക്കുന്ന പോലെ തോന്നിയത് കൊണ്ടാകണം ആകാശത്തിൽ അങ്ങിങ്ങായി തെളിഞ്ഞ് തുടങ്ങിയ നക്ഷത്രങ്ങൾ അയാളേ നോക്കി കണ്ണുചിമ്മി ചിരിച്ചത്.
മെല്ലെ തന്റെ സായാഹ്ന കച്ചേരി തുടർന്നുകൊണ്ട് അയാൾ മുന്നോട്ട് നടന്ന് തൊട്ട് അടുത്ത് കണ്ട മറ്റൊരു തെരുവ് വിളക്കിന്റെ പ്രകാശത്തിന് കീഴിലേക്ക് നീങ്ങി നിന്ന് തന്റെ വീടിന്റെ ദിശയിലേക്ക് നോക്കി ആരെയോ കാത്ത് നിൽക്കാൻ തുടങ്ങി. അയാളുടെ ചുണ്ടിൽ
അപ്പോഴും പ്രാണസഖി അവ്യക്തമായി തത്തിക്കളിക്കുന്നുണ്ടായിരുന്നു.
അയാൾ പതിയെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അതിൽ നിന്നും ഒരു നംബർ തപ്പിയെടുത്ത് ആരെയോ വിളിച്ചു. കോൾ കണക്ട് ആയി എന്ന് തോന്നിയതും അയാൾ ഷൂവിന്റെ തുമ്പ് കൊണ്ട് തറയിൽ പടർന്നു നിന്ന പുല്ലുകളിൽ ഒന്നിനേ മെല്ലെ തട്ടിക്കൊണ്ട് ഉറക്കെ ചോദിച്ചു
ഹല്ല...സാറേ.....നേരം കുറേ....ആയല്ലോ..... സാറിത് എവിടെപ്പോയി കിടക്കുന്നു......
മറുതലയ്ക്ക നിന്ന് മറുപടി വന്നതിന്റെ സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു. കൊച്ചു കുട്ടികളേ പ്പോലെ താളത്തിൽ കാലുകൊണ്ട് പുല്ലിൽ തട്ടി അയാൾ തന്റെ സംസാരം തുടർന്നു.
ആണോ..... ആ...ഞാനിത്തിരി മുന്നോട്ടിങ്ങ് നടന്നു.....ഓ.....ശരി......ഓക്കെ...ഞാൻ ദേ...ഈ രണ്ടാമത്തെ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിലുണ്ട്.
മറുപടി പറഞ്ഞ് ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് വച്ചുകൊണ്ട് അയാൾ വീണ്ടും
💬 Comments
View all comments