0%

Chapter Title : കടിഞ്ഞൂൽ കല്യാണം 2 [Kamukan]

Author : Kamukan Read All Parts 619

സ്വര്‍ണ്ണാഭരണങ്ങളും മാറ്റി ബാത്ത്റൂമില്‍ കയറി ഒരു കുളി അങ്ങ് പാസാക്കി. തിരിച്ച് വന്ന് ഒരു സാധാരണ സാരിയുടുത്ത് ബെഡില്‍ ഇരുന്നു. അപ്പോഴാണ് വാതിലില്‍ ഒരു പാദസരത്തിന്‍റെ കിലുക്കം കേട്ടത്. മുറിയിലുണ്ടായിരുന്നവര്‍ വാതിലിലേക്ക് നോക്കി. ശ്രീഹരിയുടെ  എട്ടത്തിയമ്മയാണ്  മായേട്ത്തി.

റിയ  മായേട്ത്തിയെ ഒന്ന് നോക്കി.

““എന്താ കുട്ട്യേ….”” പേരശ്ശി മായയോട് ചോദിച്ചു.

““പേരശ്ശി…. താഴെ ല്ലാരും അത്താഴത്തിനെത്തി. നിങ്ങള് കുടെ വന്നുച്ചാ നമ്മുക്ക് ഒന്നിച്ചു കഴിക്ക്യാ….”” മായ ബഹുമാനപൂര്‍വ്വം പേരശ്ശിയേ അറിയിച്ചു.

““ആയിക്കോട്ടെ…. ദിയയെ നീ വര്വാ…”” പേരശ്ശി റിയനോടായി പറഞ്ഞു.

““പേരശ്ശി ഇറങ്ങിക്കൊള്ളു. ഞാന്‍  ദിയയും കൊണ്ട് എത്തിക്കൊള്ളം.  എന്ന്  മായ   പറഞ്ഞു  അതോടെ പേരശ്ശി അത്താഴത്തിനായി താഴെക്ക് ഇറങ്ങി.

““എട്ത്തി, അമ്മ എങ്ങിനെയാ….?”” റിയ മായയോട് ടെന്‍ഷനോടെ ചോദിച്ചു.

““ന്‍റെ ദിയയെ…. നീ ടെന്‍ഷന്‍ അടിക്കണ്ടട്ടോ… ഇവടെത്തെ അമ്മ ഒരു പാവാണ്… എനിക്ക് ന്‍റെ അമ്മയെക്കാള്‍ സ്നേഹാണ് ഇപ്പോ ഗോപിവേട്ടന്‍റെ അമ്മയെ….”” മായ മറുപടി നല്‍കി.

““ഇനിക്ക് എന്തോ പേടി പോലെ….”” റിയ പറഞ്ഞു

““അതോക്കെ രണ്ടുദിവസം കൊണ്ട് മാറും ന്‍റെ  ദിയയെ … നീ വാ…”” മായ റിയനെ കൂട്ടി ഡൈനിംഗ് ഹാളിലേക്ക് നടന്നു.

റിയ   ഡൈനിങ് ടേബിൾ ഇരുന്നു എന്നിട്ട്   അവൾ  എല്ലാവര്‍ക്കും ഒരു വോള്‍ട്ടേജ് കുറഞ്ഞ പുഞ്ചിരി പാസാക്കി.

““മായേ, ശ്രീക്കുട്ടൻ എന്ത്യേ….”” അമ്മ മായയോടായി ചോദിച്ചു.

ഓഫീസയിൽ  എന്തോ  മീറ്റിംഗ്  ഉണ്ട്‌   എന്നും  പറഞ്ഞുകൊണ്ട്  പോയത് ആണ്.

കല്യാണം   കഴിഞ്ഞു  എന്നിട്ടും  അവൻ   ഓഫീസ്   ഓഫീസ്   എന്ന്  പറഞ്ഞു   നടക്കും.

നിങ്ങൾക്   ഒന്ന്   പറഞ്ഞു  പറഞ്ഞു കൊടുത്തു കൂടെ   എന്ന് 

💬 Comments

View all comments