0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2072

കയ്യിൽ ഉള്ള പിടുത്തം മുറുക്കിയിട്ട് എന്നോട് ഒന്നൂടെ ചേർന്ന് കിടന്നു. ഇത് നേരത്തെ എനിക്ക് കൂട്ട് ഇരുന്നതിന്, എന്നോട് സംസാരിചതിന്, എനിക്ക് പറയാൻ ഉള്ളത് കേട്ടതിന്, എന്റെ നെഞ്ചിലെ ഭാരം ഒരല്പം കുറച്ചതിന് ഉള്ള പെ ബാക്ക് മാത്രമാണ് എന്ന് എന്നോട് തന്നെ പലയാവർത്തി പറഞ്ഞ് കൊണ്ട് ഞാൻ റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്തു.
--------------------------------------
എന്നെ ഒരു പ്രിൻസസിനെ പോലെ കയ്യിൽ കോരി എടുത്തോണ്ട് പോവുന്ന എന്റെ കെട്ടിയോൻ, അങ്ങേരുടെ നെഞ്ചിൽ തലചായ്ച് മുറുകെ പിടിച്ചോണ്ട് ആ കയ്യിൽ കിടക്കുന്ന ഞാൻ. ഉറക്കം ഉണർന്നിട്ടും ഇന്നലെ കണ്ട ആ സ്വപ്നമായിരുന്നു എന്റെ ഉള്ളിൽ നിറയെ.  'ഏട്ടാ....I love you'സ്വപ്നത്തിൽ ആണെകിലും ഞാൻ കംഫസ്സ് ചെയ്തു,അതോർത്തപ്പോഴേ നാണം കൊണ്ട് എന്റെ മുഖം വിടർന്നു. നാണത്തോടെ തിരിഞ്ഞു കിടന്നപ്പോ ഞാൻ ഒന്ന് ഞെട്ടി, അങ്ങേര് എന്റെ തൊട്ട്പറ്റെ കിടക്കുന്നു. അതപ്പോ സ്വപ്നം അല്ലായിരുന്നോ?? ഞാൻ അത്ഭുതത്തോടെ എന്റെ അരികിൽ കിടക്കുന്ന അങ്ങേരെ നോക്കി. ഇന്നലെ എന്നെ പൊക്കി എടുത്തപ്പോ സത്യത്തിൽ ഉറക്കപ്പിച്ചിൽ സ്വപ്നം ആണെന്നാ ഞാൻ ഓർത്തെ. അല്ലേലും ഈ മനുഷ്യൻ എന്നെ സ്നേഹത്തോടെ പൊക്കി എടുക്കും എന്നൊക്കെ സ്വപ്നത്തിൽ അല്ലാതെ നേരിൽ നടക്കുന്ന കാര്യം വല്ലോം ആണോ. അതോണ്ടാ അന്നേരം അങ്ങനെ പറയാൻ തോന്നിയെ... എന്നാലും ഞാൻ അങ്ങനെ പറഞ്ഞിട്ടും എന്നെ എടുത്തു പൂളിലേക്ക് ഇടാതെ ഇവിടെ കൊണ്ട് വന്ന് കിടത്തിയത് എന്താ?? വിശ്വാമിത്രന്റെ തപസ് ഇളകി തുടങ്ങിയോ. ഞാൻ ബെഡിൽ എഴുന്നേറ്റ് ഇരുന്നു.
കോഴ്സ് തീർന്നു കഴിഞ്ഞ ഒരു ജോലി ഒപ്പിക്കുക, കടം വീട്ടി ആധാരം തിരികെ എടുത്തു കഴിഞ്ഞ ഈ ബന്ധം അവസാനിപിക്കുക എന്നൊക്കെ ആയിരുന്നു ഞാൻ വിചാരിചിരുന്നത്.  പക്ഷെ... കഴിഞ്ഞ കുറച്ച് ആഴ്ചകൾ അങ്ങേര് അടുത്ത് ഇല്ലായിരുന്ന സമയത്ത് ഞാൻ അനുഭവിച്ച ടെൻഷൻ. ഇനി ഇങ്ങേരെ പിരിഞ്ഞിരിക്കാൻ എനിക്ക് ആവില്ലന്ന് ഞാൻ തിരിച്ചറിഞ്ഞതാ,
' ഇനി ഇപ്പൊ എന്നോട് ഇറങ്ങി പോവാൻ പറഞ്ഞാലും, ഞാൻ പൂവൂല്ല. അഞ്ചു വിനോട് വേറെ പണി നോക്കാൻ പറ. ഭീഷണിപ്പെടുത്തി ഈ താലി എന്റെ കഴുത്തിൽ കെട്ടിയത് അല്ലേ അനുഭവിച്ചോ. ഈ ജന്മം മാത്രമല്ല ഇനിയുള്ള ഏഴു ജന്മവും നിങ്ങൾ എന്നെ തന്നെ സഹിക്കേണ്ടി വരും  ' ഞാൻ പുള്ളിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു. ഉറക്കത്തിൽ ആയത് കൊണ്ട് അറിഞ്ഞിട്ടില്ല. ഞാൻ എഴുന്നേറ്റു പുള്ളിയുടെ നെറ്റിയിൽ ഒരു ഉമ്മ കൂടി കൊടുത്തിട്ട് 

💬 Comments

View all comments