Chapter Title : കടുംകെട്ട് 10 [Arrow]
എനിക്ക് കൂട്ട് ഇരുന്നതിന് ഉള്ള നന്ദി മാത്രം ആണ്. ഞാൻ എന്നോട് തന്നെ പറഞ്ഞിട്ട് അവളെ കോരി എടുത്തു.
അന്നേരം ആണ് അവൾ ഒന്ന് അനങ്ങി ആ ഉണ്ടകണ്ണ് തുറന്നത്. ഞാൻ ഒരുനിമിഷം ഒന്ന് ഞെട്ടി, എന്തോ അവൾ എന്നെ ഇങ്ങനെ കാണാൻ ഞാൻ ഇഷ്ട്ടപെടുന്നില്ല. എന്തോ ഒരു അൺഈസിനസ്. അവൾ ആ ഉണ്ടക്കണ്ണ് വിടർത്തി എന്നെ നോക്കി, എന്നെ കണ്ട് അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
ഏട്ടാ... I love You എന്നും പറഞ്ഞ് അവൾ രണ്ട് കയ്യും കൊണ്ട് എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ തലചായ്ച്ചു. ഞാൻ ഒന്ന് ഞെട്ടി, അത് കേട്ടപ്പോ എന്റെ ഹൃദയം ഒരു നിമിഷം ഒന്ന് നിലച്ചു. പിന്നെ ശരീരത്തിൽ കൂടെ ഉള്ള രക്തയോട്ടം കൂടി, എന്റെ ഒക്കെ വരിഞ്ഞു മുറുകി. Am I blushing?? Why am I blushing?? What the fuck is wrong with me?? ഞാൻ എന്നോട് തന്നെ ചോദിച്ചു.
ആരതിയുടെ ശ്വാസഗതി വീണ്ടും താളത്തിലായി, അവൾ എന്നെ ചുറ്റിപിടിച് ഉറക്കത്തിലേക്ക് പോയിരിക്കുന്നു. അപ്പൊ ഉറക്കപ്പിചിൽ, ഞാൻ വേറെ ആരോ ആണെന്ന് തെറ്റ്ധരിച്ചു പറഞ്ഞതാണ്. പക്ഷെ അത് ഓർക്കുമ്പോൾ എനിക്ക് വിഷമം വരുന്നതെന്താ?? Am I disappointed?? Ahhh whatever..
ഞാൻ അവളെയും എടുത്തോണ്ട് നടന്നു. വാതിൽ അടച്ചിട്ടില്ല ഞാൻ പതിയെ തള്ളി തുറന്ന് അകത്തു കയറി, ആരതി കയ്യിൽ ഉള്ളത്കൊണ്ട് ലോക്ക് ഇടാൻ പറ്റില്ല. വാതിൽ ചാരിയിട്ട് ഞാൻ എന്റെ റൂമിലേക്ക് നടന്നു. അന്നേരം ആണ് അച്ചു വന്ന് ഡോർ
💬 Comments
View all comments