Chapter Title : കടുംകെട്ട് 10 [Arrow]
ശരിക്കും ഒരു പാവം ആണ് അത് അടുത്ത് അറിയുമ്പോ നിങ്ങൾക്ക് മനസ്സിലാവും. അച്ചുവിനേം എന്റെ ആതുവിനേം ഒക്കെ പോലെ തന്നെ നിങളേം പുള്ളി സ്നേഹിക്കും അല്ലേൽ നോക്കിക്കോ എന്നും പറഞ്ഞ് ഞാൻ കീർത്തുവിനെ ചേർത്തു പിടിച്ചു. ഇതൊക്കെ നിറകണ്ണുകളോടെ നോക്കിനിൽക്കുകയായിരുന്നു അമ്മ. ഞാൻ എന്താ എന്ന് ചോദിക്കും പോലെ അമ്മയെ നോക്കി. ഒന്നുല്ല എന്നഭാവത്തിൽ അമ്മ ചുമൽ കൂച്ചി, അന്നേരം ആ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു.
കുറച്ചു നേരം കൂടെ കീർത്തുവിനെ ആശ്വസിപ്പിച്ചു കഴിഞ്ഞു ഞാൻ കാപ്പി വെച്ചു, ചൂട് കാപ്പി ഒരു കപ്പിലേക്ക് പകർത്തിയിട്ട് ഞാൻ എന്റെ കെട്ടിയോനെ ഉണർത്താൻ ചെന്നു. നേരത്തെ ഈ സമയത്തു ജിമ്മിൽ പോയി തിരികെ വരുന്ന മനുഷ്യൻ ആണ് ഇപ്പൊ പോത്ത് പോലെ കിടന്നുറങ്ങുന്നത്.
ഏട്ടാ... എഴുന്നേറ്റെ... ഞാൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു. അങ്ങനെ വിളിച്ചകൊണ്ട് എനിക്ക് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു പെട്ടന്ന് ഒരു സുപ്രഭാതത്തിൽ സ്നേഹം കാണിക്കുമ്പോ പുള്ളി എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ. എന്നാലും എന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു, സന്തോഷം കൊണ്ട് ആവണം എത്ര മറയ്ക്കാൻ നോക്കിയിട്ടും അത് മായുന്നില്ല.
ദർശു ... ഒരു അഞ്ചു മിനിറ്റ് കൂടെ ഞാൻ കിടന്നോട്ടെ... എന്നും പറഞ്ഞു പുള്ളി വീണ്ടും പൊതപ്പിന്റെ ഉള്ളിലേക്ക് ചുരുണ്ടു. 'ദർശു' ആ പേരും പുള്ളി ആ പേര് വിളിച്ച ടോണും ഒക്കെ കേട്ടപ്പോ എന്റെ ചുണ്ടിൽ ഉണ്ടായിരുന്ന ആ ചിരി മാഞ്ഞു. അടിമുടി ഒരു തരിപ്പ് വരുന്നത് ഞാൻ അറിഞ്ഞു.
അതേ മനുഷ്യാ എഴുന്നേറ്റെ ഞാൻ ഇത്തിരി കലിപ്പിൽ കുലുക്കി വിളിച്ചു.
എന്റെ പൊന്ന് ദർ...... ഞാൻ ആണെന്ന് കണ്ടപ്പോ പറഞ്ഞു വന്നത് പുള്ളി പാതി വഴിയിൽ നിർത്തി, വേട്ടപ്പട്ടിയേ കണ്ട പൂച്ചകുഞ്ഞിന്റെ ഭാവത്തിൽ പുള്ളി എന്നെ നോക്കി.
എന്താടി പൂച്ചകുഞ്ഞ് പെട്ടന്ന് തന്നെ മുരടൻ കടുവയായി മാറി.
കോഫി ഞാനും കലിപ്പിൽ തന്നെ മറുപടി കൊടുത്തു.
അവിടെ എങ്ങാനും വെച്ചേക്ക് എന്നോട് പറഞ്ഞിട്ട് പുള്ളി തന്റെ ഫോണിൽ കുത്താൻ തുടങ്ങി. ഞാൻ കോഫി ടേബിളിൽ വെച്ചിട്ട് പുറത്തേക്ക് ഇറങ്ങി. ഇത്രേം നേരം ഉണ്ടായിരുന്ന സന്തോഷം എല്ലാം എവിടെയോ പോയി....
ചേച്ചിപെണ്ണേ.. വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി, അച്ചു ആണ്. രാവിലെ എഴുന്നേറ്റു വരുന്ന വരവ് ആണ്.
ഇന്നലെ എന്തൊക്ക ആയിരുന്നു, ദേഷ്യപ്പെട്ടു പോയ ആളുമായി സംസാരിക്കാൻ പോണു, മടിയിൽ കിടത്തി ഉറക്കുന്നു, ഉറങ്ങി
💬 Comments
View all comments