Chapter Title : കടുംകെട്ട് 10 [Arrow]
അവയുടെ രുചിയറിയാൻ, അവളെ പൂണ്ടടക്കം കെട്ടിപിടിക്കാൻ എന്നോട് ആരോ പറയുന്നപോലെ.
ആ ഒരു നിമിഷം ഞാൻ എന്റെ സെൻസ് വീണ്ടെടുത്തു. വാട്ട് the fuck, ഞാൻ എന്താ ഇപ്പൊ ചെയ്യാൻ പോയെ?? Aju, Are you out of your mind?? ഞാൻ എന്നോട് തന്നെ ചോദിച്ചു. ആഹ് it's normal, ഒരു പെണ്ണിനെ ഇങ്ങനെ ഒരു സാഹചര്യത്തിൽ കാണുമ്പോൾ ആർക്ക് ആയാലും തോന്നിപ്പോവുന്നത് തന്നെ യാണ് ഇത്. So nothing weird about it. ഞാൻ എന്നെ കംഫർട്ടബിളാക്കാനായി പറഞ്ഞു.
പക്ഷെ... എന്റെ ഫസ്റ്റ് കിസ്സ് ഈ മറുത കൊണ്ട് പോയല്ലോ?? അല്ല ആ സമയത്ത് എങ്ങാനും ഇവൾ ഉണർന്നിരുന്നേൽ ഞാൻ എന്ത് ചെയ്തേനെ?? Oh ഓർക്കാൻ കൂടി വയ്യ. ഇവൾ എന്റെ തൊലി ഉരിച്ചേനെ. അല്ല ഇവൾ എന്നെ ഇങ്ങനെ വരിഞ്ഞു മുറുക്കി പിടിച്ചത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത് അപ്പൊ പിന്നെ ഇത് ഇവളുടെ തന്നെ തെറ്റാ. എന്തായാലും ഇവൾ അറിയാതിരുന്നത് നന്നായി, so far so good. ഇനിയും എന്തേലും പ്രശ്നം ഉണ്ടാവുന്നതിന് മുന്നേ ഞാൻ വേഗം അവളുടെ പിടുത്തം അഴിക്കാൻ ശ്രമിച്ചു. അവൾക്ക് വിടാൻ ഉദ്ദേശം ഒന്നും ഇല്ലന്ന് തോന്നുന്നു. അവൾ പിടിത്തം മുറുക്കി. അവളെ ഉണർത്താതെ ഞാൻ ഒരുവിധം ആ പിടി വിടുവിച്ചു, എഴുന്നേറ്റു പോവാൻ പോയപ്പോൾ അവൾ എന്റെ കയ്യിൽ പിടുത്തമിട്ടു. ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കി. ഭാഗ്യതിന് അവൾ ഇപ്പോഴും ഉറക്കത്തിലാണ്.
എന്നെ ഒറ്റക്കാക്കി വീണ്ടും പോകുവാ???..... പോണ്ടാ, ഞാൻ വിടൂല്ല... ഉറക്കപിച്ചിലാണ്, ഒരു
💬 Comments
View all comments