0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2076

മുഖം കണ്ടപ്പോഴേ മനസ്സിലായി.
അവൻ വന്നില്ലേ?? എന്നാ ഞാൻ ചെന്നു വിളിക്കാം ഞാൻ ഒറ്റക്കാണ് വന്നത് എന്ന് കണ്ട് അച്ഛൻ ചോദിച്ചു. പിന്നെ കസേരയിൽ നിന്ന് എഴുന്നേറ്റു.
അച്ഛാ, ഏട്ടൻ ഒരു പെയിന്റിംഗ് ചെയ്യുവാ. ഡിസ്റ്റർബ് ചെയ്യരുത് എന്ന് പറഞ്ഞു. ഞാൻ അത് പറഞ്ഞപ്പോൾ അച്ഛൻ ഒന്ന് നിന്നു. പിന്നെ കസേരയിൽ ഇരുന്നു.
ആഹ്, എന്നാ പിന്നെ ഇന്ന് നോക്കണ്ട. നമുക്ക് കഴിക്കാം അച്ചു. സത്യത്തിൽ കീർത്തുവിനേം കാർത്തിയേം കാണാതെ ഇരിക്കാൻ വേണ്ടി ആണ് ഇപ്പൊ പെയിന്റിംഗ് എന്ന് പറഞ്ഞു പുള്ളി റൂമിൽ ഇരിക്കുന്നത് എന്ന് എല്ലാർക്കും മനസ്സിലായി. എങ്കിലും ആരും എന്നും പറഞ്ഞില്ല. കീർത്തുവിനെ കംഫർട്ടബിൾ ആക്കാൻ ഞങ്ങൾ എന്നത്തേയും പോലെ ഓരോന്ന് പറഞ്ഞു ചിരിച്ചും കളിച്ചും ഞങ്ങൾ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു. അത് കഴിഞ്ഞു ഞാനും കീർത്തുവും അമ്മയെ സഹായിക്കാൻ അടുക്കളയിൽ കൂടി. അച്ചു അപ്പൊ തന്നെ കാർത്തിയെയും കൂട്ടി മുങ്ങി. മടിച്ചി. ഞങ്ങളെ അമ്മ അധികനേരം അടുക്കളയിൽ നിർത്തിയില്ല, ഏകദേശം എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ ഞങ്ങളെ ഓടിച്ചു.
ചേച്ചിയേ ഞാൻ കാർത്തിയുടെ കൂടെ tv യിൽ കാർട്ടൂൺ കണ്ടോണ്ട് ഇരിക്കുമ്പോഴാണ് അച്ചു വിളിച്ചത്. ഞാൻ നോക്കുമ്പോ പുറകിൽ എന്തോ ഒളിപ്പിച്ചു കൊണ്ട് കുസൃതി ചിരിയോടെ നിൽക്കുകയാണ് അച്ചു.
എന്തേയ്?? ഞാൻ ചോദിച്ചു.
റ്റഡാ അച്ചു പുറകിൽ പിടിച്ചിരുന്ന സാധനം കാണിച്ചിട്ട് എന്റെ അടുത്ത് വന്നിരുന്നു. അങ്ങേരുടെ പുതിയ ഫോൺ ആയിരുന്നു അത്.
ഇത് നീ എങ്ങനെ ഒപ്പിച്ചു?? ഇത്തിരി സന്തോഷവും അത്ഭുതവും ഒക്കെയായി ഞാൻ ചോദിച്ചു.
നൈസ് ആയി ചേട്ടായിയുടെ റൂമിൽ കയറി പൊക്കി. വരയ്ക്കുന്ന തിരക്കിൽ ആയത് കൊണ്ട് അറിഞ്ഞില്ല. ഒരു cid യുടെ ഭാവത്തിൽ അവൾ പറഞ്ഞു.
hmm ഞാൻ ഒന്ന് മൂളിക്കൊണ്ട് അവളുടെ കയ്യിൽ നിന്ന് ആ ഫോൺ വാങ്ങി.
അല്ല ചേച്ചി, ലേഡി തളത്തിൽ ദിനേശൻ ആവാൻ ഉള്ള ഉദ്ദേശം ആണോ?? അച്ചു.
ഹേ...??, ഭർത്താവിന്റെ ഫോൺ ഒക്കെ നോക്കാൻ ഉള്ള അധികാരം ഒക്കെ ഭാര്യമാർക്ക് ഉണ്ട്. പിന്നെ എനിക്ക് ഏട്ടനെ സംശയം ഉള്ളത് കൊണ്ട് ഒന്നുമല്ല  ജസ്റ്റ്‌ ഒരു  curiosity  അത്രേ ഉള്ളു?? അവൾ അത് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ചമ്മി. എങ്കിലും ചമ്മൽ മറച്ചു കൊണ്ട് ഞാൻ പറഞ്ഞു. ഞാൻ ഒരിത്തിരി ചീപ്പ് ആവുകയാണോ?? ഏയ് അങ്ങേര് ഉറക്കത്തിൽ ഒക്കെ ഒരു പെണ്ണിന്റെ പേരു വിളിച്ചപ്പോൾ അത് ആരാണ് എന്ന്

💬 Comments

View all comments