Chapter Title : കടുംകെട്ട് 10 [Arrow]
അറിയാൻ ഉള്ള curiosity, അതിൽ എന്താ ഇത്ര തെറ്റ്??
'ദർശു...' അങ്ങേര് രാവിലെ അവളെ വിളിച്ചത് എന്റെ മനസ്സിലേക്ക് വന്നു. എത്ര സോഫ്റ്റ് ആയിട്ട് ആയിരുന്നു ആ പേർ പറഞ്ഞത് അതും ഉറക്കത്തിൽ. അത് ഓർക്കുമ്പോ ദേഷ്യവും സങ്കടവും ഒക്കെ വരുന്നത് ഞാൻ അറിഞ്ഞു. ഒരു ദർശു. എന്നെ ഇതേവരെ ആരു എന്ന് വിളിച്ചിട്ടില്ല എന്നിട്ടാ ഏതോ ഒരുത്തിയേ ചെല്ലപ്പേര് വിളിക്കുന്നത്. ദുഷ്ടൻ. ഞാൻ ഫോണിന്റെ പവർ ബട്ടൺ ഞെക്കി. ലോക്ക് ഇല്ലായിരുന്നു, സ്വിപ്പ് ഓപ്പൺ ആണ്. ഞാൻ ഫോൺ തുറന്നു. അച്ചുവും വന്ന് എത്തി നോക്കി. ഞങ്ങൾ രണ്ടുപേരും ആദ്യം call ലോഗ് എടുത്തു നോക്കി.
ഇന്നലെയും ഇന്നും മാത്രമായി അവളുടെ മിനിമം 40 മിസ്സ് call എങ്കിലും ഉണ്ടായിരുന്നു. ഇവൾക്ക് എന്താ അങ്ങേരോട് സംസാരിക്കാഞ്ഞിട്ട് സമാധാനം കിട്ടുന്നില്ലേ?? ഇന്ന് രാവിലെ അങ്ങേര് അങ്ങോട്ട് വിളിച്ചിട്ടുണ്ട് call duration ഏകദേശം രണ്ടു മണിക്കൂർ ആണ്. രണ്ടു മണിക്കൂർ ഒക്കെ എന്താണ് അങ്ങേർക്ക് അവളോട് സംസാരിക്കാൻ ഉള്ളേ?? എന്നോട് ഇതേ വരെ 5 മിനിറ്റ് തികച്ചു സംസാരിക്കാൻ പുള്ളിക്ക് ഇതേവരെ തോന്നിയിട്ടില്ലോ. മുരടൻ. എനിക്ക് ദേഷ്യം വരുന്നത് ഞാൻ അറിഞ്ഞു.
കോൺടാക്ട്സിൽ ആകെ കുറച്ച് നമ്പർ മാത്രേ ഉള്ളു, Appu, Darshu??, Gurukkal, Kannan, Sudhi. ഇതിൽ അവൾക്ക് മാത്രം എന്തിനാ വാലു പോലെ ഈ സ്മൈലി. ഞാനും അച്ചുവും പരസ്പരം നോക്കി. കോൺടാക്ട് സേവ് ചെയ്ത രീതി അവൾക്കും പിടിച്ചിട്ടില്ല. ഞങ്ങൾ വാട്സാപ്പ് ഓപ്പൺ ചെയ്തു. അതിൽ ആകെ അവളുടെ മെസേജ് മാത്രമേ ഉള്ളു.
'എവിടെ എത്തി?? '
‘ഹലോ…. ’
‘ ജാട ആണോ മോനൂസേ ’
‘ ഒക്കെ bie '
‘ gd nyt '
'Mng'
' ഹലോ...'
' എന്താ call എടുക്കാത്തെ?? '
'തിരക്ക് ആണോ??'
' റിപ്ലെ???'
' ഏട്ടാ.... '
ഇത്രയും ആണ് അവളുടെ മെസ്സേജ്സ്. അവസാനത്തത് ഒരു വോയിസ് ആണ്. ഞങ്ങൾ അത് പ്ലെ ചെയ്തു.
ഒറ്റ ദിവസം കൊണ്ട് ഞാൻ ഒരു ശല്യമായി അല്ലേ?? I'm so sorry, ഇനി ഞാൻ ഒരു ശല്യമാവില്ല..... ഇതാണ് വോയിസ്, അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറി ഇരുന്നു. അവസാനവാചകം ഒരു വിധത്തിൽ അവൾ പറഞ്ഞൊപ്പിച്ചതാണ് എന്ന് അത് കേൾക്കുമ്പോൾ മനസ്സിലാവും.
' അയ്യേ.. ദർശു സോറി. ഞാൻ
💬 Comments
View all comments