0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 6.2K

പുള്ളിയെ ഉണർത്താതെ റൂമിന്റെ പുറത്തേക്ക് ഇറങ്ങി.
ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. പതിവ് പോലെ അമ്മ അടുക്കളയിൽ പണിയിലാണ്, അടുത്ത് തന്നെ കീർത്തു ഉണ്ട്, അഞ്ചു മണി ആവുന്നതേ ഉള്ളു. കീർത്തു അതിരാവിലെ ഉണരും. എല്ലാം പണികളും ചെയ്യും. ഞാനും അമ്മയും വേണ്ടന്ന് ഒക്കെ ഒരുപാട് പറഞ്ഞതാ പക്ഷെ അവൾ കേട്ടില്ല, കുഞ്ഞിലേ തൊട്ടേ ശീലിച്ചതാണത്രേ. പിന്നെ ഞങ്ങൾ എതിർക്കാൻ നിന്നില്ല. അവൾ വെറുതെ ഇരുന്ന് ഓരോന്ന് ആലോചിച്ചു വിഷമിക്കുന്നതിലും നല്ലത് അല്ലേ എന്ന് ഓർത്തു.
അമ്മാ, ഗുഡ് മോർണിംഗ് ഞാൻ അമ്മയെ വിഷ് ചെയ്തു.
ആഹാ മോള് ഉണർന്നോ അമ്മ ഒരു ചിരിയോടെ ചോദിച്ചു.
മോണിങ് കീർത്തു ഞാൻ കീർത്തു വിന്റെ നേരെ തിരിഞ്ഞു അവളെയും വിഷ് ചെയ്തു. അവൾ ഒന്ന് ചിരിച്ചു എന്ന് അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ഞാനും അച്ചുവും ഒക്കെ  കുറച്ച് നാൾ എടുത്താണ് ആ കൊച്ചിന്റെ സങ്കടം ഒക്കെ മാറ്റി ഒന്ന് ഒക്കെ ആക്കി എടുത്തത്, ഇന്നലെ കെട്ടിയോൻ കെട്ടിഎടുത്തു  അവളെ വീണ്ടും മിണ്ടാപൂച്ചയാക്കി. ഞാൻ അവളോട്‌ ഒന്നും ചോദിക്കാൻ നിന്നില്ല. ഞാനും അവരുടെ കൂടെ കൂടി. അത്യാവശ്യം പണി ഒക്കെ ഒതുങ്ങി ബ്രേക്ക്ഫാസ്റ്റ് ഒക്കെ റെഡിയായി. അന്നേരം ആണ് കീർത്തു എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടത്. അവൾക്ക് എന്തോ പറയാൻ ഉണ്ട് പക്ഷെ മടിച്ചു നിൽക്കുകയാണ്.
എന്താ കീർത്തു?? ഞാൻ അവളോട്‌ ചോദിച്ചു.
അത്.... ചേച്ചി... അവൾ പറയാൻ മടിച്ചു നിന്നു. ഞാൻ എന്താ എന്ന് ചോദിക്കും പോലെ നോക്കി.
ഞാൻ ഇവിടെത്തെ പണി ഒക്കെ

💬 Comments

View all comments