0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2079

ഞാൻ അവളുടെ കണ്ണുകൾ ശ്രദ്ധിക്കുന്നത്. ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ആ കണ്ണുകൾ... പക്ഷെ എവിടെ?? ഓർമ്മ വരുന്നില്ല. കുറച്ചു നേരം ആലോചിച്ചു കഴിഞ്ഞപ്പോഴാണ് അന്ന് ആ അലമാരയിൽനിന്ന് അങ്ങേരുടെ അമ്മയുടെ ഫോട്ടോയുടെ ഒപ്പം കണ്ട പാതി വരച്ച കണ്ണുകൾഉള്ള ക്യാൻവാസ്  ഓർമ്മവന്നത്. അതായത് ഇപ്പൊ അങ്ങേര് പൂർത്തി ആക്കാൻ നോക്കികൊണ്ട്‌ ഇരിക്കുന്ന ചിത്രം. അത് ഇവളുടെയല്ലേ. അപ്പൊ ഈ പെണ്ണ് ഞാൻ അവരുന്നതിന് മുന്നേ തന്നെ അങ്ങേരുടെ ഹൃദയതിൽ ഇടം നേടിയവൾ ആണോ?? അപ്പോ അഞ്ചുവിനെ അല്ലേ പുള്ളി സ്നേഹിക്കുന്നത്?? ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് തള്ളിക്കേറി വന്നു. ഒരു ശ്വാസമുട്ടൽ പോലെ, നെഞ്ച് എല്ലാം വല്ലാത്ത വേദന. ഒരിക്കലും സ്വന്തമാവില്ല എന്ന് വിചാരിച്ച ഒരു കളിപ്പാട്ടം സ്വന്തമായി കിട്ടിയിട്ടും  പേരിന് മാത്രമാണ് നിന്റെ ഇത് ശരിക്കും മറ്റൊരാളുടെ ആണെന്ന് പറയുന്ന അവസ്ഥ. ഇത് ഇപ്പൊ എത്രാമത്തെ തവണയാണ്?? ഓരോ തവണയും ഞങ്ങളുടെ ബന്ധം നന്നാവും എന്ന് ഒരു തോന്നൽ ഉണ്ടാവുമ്പോ അടുത്ത നിമിഷം പണ്ടത്തെക്കാളും മോശമാവുന്നു. ഓരോ തവണയും പുള്ളി എന്റയാണ് എന്ന് എനിക്ക് തോന്നുമ്പോ പുതിയ പുതിയ അവകാശികൾ വരുന്നു. എന്തിനാ എന്നോട് ഇങ്ങനെ....
ചേച്ചി ഈ മുത്തശ്ശിയെ കണ്ടോ?? അച്ചു കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്. എന്റെ കണ്ണ് നിറഞ്ഞുവോ. ഞാൻ അവൾ കാണാതെ കണ്ണ് തുടച്ചു. അച്ചു ഫോണിലെ ഒരു ഫോട്ടോ കാണിച്ചു കൊണ്ടാണ് അത് പറഞ്ഞത്. അവൾ എപ്പോഴാണ് എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയത്, അപ്പൊ ഞാൻ ഓരോന്ന് ആലോചിച് ഇരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരം ആയോ എന്ന് ആലോചിച്ചു കൊണ്ട് അവൾ കാണിച്ച ഫോട്ടോയിലേക്ക് നോക്കി. നല്ല ഐശ്വര്യം ഉള്ള ഒരു മുത്തശ്ശിയുടെ പിക് ആണ്, ആ മുത്തശ്ശിയുടെ മടിയിൽ ഒരു അഞ്ചു വയസ്സ് ഉള്ള സുന്ദരികുട്ടിയുണ്ട് അവർ രണ്ടുപേരുടേം അടുത്ത് നിന്ന് അവൾ, ദർശു എടുത്ത സെൽഫിയാണ്.
ഈ മുത്തശ്ശിയേ നോക്കിക്കേ, ചേച്ചിയുടെ നല്ല കട്ട്ഇല്ലേ??, ചേച്ചിയുടെ പിക് ഫേസ്ആപ്പിൽ എടുത്തപോലെ ഉണ്ട്. അച്ചു എന്നോട് ചോദിച്ചു. അന്നേരം ആണ് ഞാൻ മുത്തശ്ശിയേ ശ്രദ്ധിച്ചുനോക്കിയത്. അതേ അവൾ പറഞ്ഞത് ശരിയാണ്. എനിക്ക് ഇത്തിരി പ്രായം ആയാൽ ഏകദേശം അതേപോലെ തന്നെ ഇരിക്കും. ഞാൻ അത്ഭുതം കൂറി.
നിങ്ങളെ കണ്ടാൽ മുത്തശ്ശിയും കൊച്ചുമോളും അല്ലെന്ന് ആരും പറയില്ല. അത്രക്ക് സാമ്യം ഉണ്ട്. അച്ചു. സത്യത്തിൽ ഞാൻ എന്റെ മുത്തശ്ശിയുടെ

💬 Comments

View all comments