0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2080

ഫോട്ടോ പോലും കണ്ടിട്ടില്ല. ഒരുപക്ഷെ എന്റെ മുത്തശ്ശിയും ഇതേപോലെ ആയിരിക്കും ഇരിക്കുന്നെ. ഞാൻ ഓർത്തു.
സൂക്ഷിച്ചു നോക്കിയാൽ ഈ ദർശുവിനും ചേച്ചിയുടെ ഒരു കട്ട് ഉണ്ട്
heee???   അച്ചു അത് പറഞ്ഞപ്പോൾ ഒരു ഞെട്ടൽ ഞാൻ പോലും അറിയാതെ പുറത്തുവന്നു. ഞാൻ എത്ര നോക്കിയിട്ടും ഞങ്ങൾ തമ്മിൽ സാമ്യം ഉള്ളതായി തോന്നിയില്ല.
ഐ മീൻ, നിങ്ങളുടെ കണ്ണുകൾ കാണാൻ ഒരേപോലെയാ, ടിറ്റോ. ചേച്ചിയുടെ അതേ ഉണ്ട കണ്ണുകൾ. അച്ചു അത് പറഞ്ഞപ്പോ ഞാൻ എന്റെ മുഖത്തു കൈ വെച്ചു.. എന്റെ കണ്ണുകൾ ഇത്പോലെ ആണോ?? വിശ്വാസം വരാതെ ഞാൻ ആ ഫോണിൽ ഉള്ള പിക്ൽ സൂക്ഷിച്ചു നോക്കി.
ദേ നോക്കിക്കേ ഞാൻ സംശയത്തിൽ നോക്കുന്നകണ്ട് അച്ചു അവളുടെ ഫോൺ എടുത്തു എന്റെ ഫോട്ടോയിൽ കണ്ണ് സൂം ചെയ്തു കാണിച്ചു. രണ്ടു പിക്കും ചേർത്തു പിടിച്ചു. സത്യം ഏകദേശം ഒരേപോലെ തന്നെയാണ്. അപ്പൊ അങ്ങേര് വരയ്ക്കുന്നത് ഇനി എന്റെ പടം ആയിരിക്കുമോ?? ഏയ് അതിന് ഒരു വഴിയും ഇല്ല. എന്നാലും അത് ആലോചിച്ചപ്പോൾ എന്റെ മനസ്സ് ഒന്ന് തണുത്തു.
മതി മതി നോക്കിയത്. ഏട്ടൻ കാണുന്നതിന് മുന്നെ ഈ ഫോൺ കൊണ്ടോയി വെച്ചേക്ക് ഞാൻ അച്ചുവിനോട് പറഞ്ഞു.
mmm. അല്ല ചേച്ചി, ചേച്ചിയുടെ മുഖം പെട്ടന്ന് തെളിഞ്ഞല്ലോ, ഇപ്പൊ ഒരു 100 വാൾട്ട് ബൾബ് ഇട്ടത് പോലെ ഉണ്ട്. സംശയം ഒക്കെ തീർന്നോ?? അച്ചു കളിയാക്കും പോലെ ചോദിച്ചു.
ഡീ... സംശയമോ?? എനിക്കോ?? നീ അടി വാങ്ങുമേ ഞാൻ അത് പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നപ്പോൾ അച്ചു ചിരിച്ചോണ്ട് അങ്ങേരുടെ റൂമിലേക്ക് ഓടി. എന്തായാലും ഇത്തിരി മുൻപ് വരെ ഉണ്ടായിരുന്ന മൂഡോഫ്‌ കുറച്ച് കുറഞ്ഞു, ഒരു സമാധാനം കിട്ടിയപോലെ.
ഉച്ചക്കും അങ്ങേര് ഫുഡ് കഴിക്കാൻ വന്നില്ല. അച്ചു രണ്ടു തവണ റൂമിൽ ചെന്നു ശല്യം ചെയ്തത് കൊണ്ട് ആവും അങ്ങേര് റൂം അകത്തു നിന്ന് പൂട്ടി. ഞാൻ പിന്നെ അങ്ങോട്ട് പോകാൻ നിന്നില്ല. ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങൾ ഹാളിൽ ഇരിക്കുവായിരുന്നു അന്നേരം ആണ് അടുത്ത സാധനം വന്നത് അവളെ കണ്ടതും എന്റെ നെഞ്ച് ഒന്ന് കാളി, അഞ്ചു. ഇത്രയും നാൾ ഇവിടെ തന്നെയായിരുന്നു. രണ്ട് ദിവസം മുന്നേ തിരികെ പോയതേ ഉള്ളു വീണ്ടും വന്നോ?? ഞാൻ അവളെ ഒന്ന് നോക്കി. അവളും എന്നെ നോക്കി. ഞങ്ങൾ രണ്ടു പേരും ഒന്ന് ചിരിച്ചുകാണിച്ചു.

💬 Comments

View all comments