0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2081

കാർത്തി വാ എന്നും പറഞ്ഞു കൊണ്ട് അവൾ ബാഗിൽ നിന്ന് ചോക്ലേറ്റ് എടുത്തു നീട്ടി. അവൻ എന്റെ മടിയിൽ നിന്ന് ചാടി അവളുടെ അടുത്തേക്ക് ചെന്നു. അവൾ കീർത്തുവും കാർത്തിയും ഒക്കെ ആയി കൂട്ട് ആയിരുന്നു.
അഞ്ചു നിനക്ക് class തുടങ്ങറായില്ലേ?? ഞാൻ ഇത്തിരി ഈർഷയോടെ അവളോട്‌ ചോദിച്ചു.
ഇല്ല, ഞങ്ങൾക്ക് ഈ സെം പ്രൊജക്റ്റ്‌ ആണ്. സെം അവസാനം സബ്മിറ്റ് ചെയ്താ മതി അവൾ ഒരു ചിരിയോടെ മറുപടി തന്നു.
ആഹാ, അഞ്ചു എപ്പോ വന്നു??? അകത്തു നിന്ന് വന്ന അമ്മ അഞ്ചുവിനെ കണ്ട് ചോദിച്ചു.
ഇപ്പൊ വന്നേ ഉള്ളു അവൾ മറുപടി കൊടുത്തു.
അജു വന്നത് അറിഞ്ഞു വന്നതാണോ?? അമ്മ
ഹേ?? ചേട്ടായി വന്നോ?? എന്നിട്ട് എവിടെ?? അവൾക്ക് അത്ഭുതമാണോ സന്തോഷമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഭാവം ആയിരുന്നു. പുള്ളി എവിടെഎന്ന് ചോദിക്കും പോലെ അമ്മ എന്നെ ഒന്ന് നോക്കി.
മുകളിൽ റൂമിൽ ഉണ്ട് ഞാൻ പറഞ്ഞു തീർന്നതും കേട്ട പാതി കേക്കാത്ത പാതി അവൾ അങ്ങോട്ട് വെച്ച് പിടിച്ചു. പക്ഷെ അങ്ങേര് വാതിൽ തുറന്നില്ലന്ന് മാത്രമല്ല അവൾ നല്ല ചീത്തയും കേട്ടു. അവൾ മുഖം വീർപ്പിച്ചു താഴേക്ക് വന്നു. അത് എനിക്ക് ചെറിയ സന്തോഷം തന്നു എങ്കിലും ഞാൻ അത് പുറത്തു കാണിച്ചില്ല.
അഞ്ചുചേച്ചി?? അന്നേരം ആണ് അച്ചു അവളെ കണ്ടത്. അവളുടെ കൂടെ അച്ഛനും ഉണ്ടായിരുന്നു.
ആഹ് നല്ല സമയത്താണ് മോള് വന്നത്, എല്ലാരും റെഡിയാവ്. നമുക്ക് ബീച്ചിൽ പോവാം അച്ഛൻ ഞങ്ങളോട് പറഞ്ഞു. കീർത്തുവിനെ ചിയറപ്പ് ചെയ്യാൻ ആവും.
അത് കൊള്ളാം ഞാനും അച്ചുവും ഒരേ ശബ്ദത്തിൽ പറഞ്ഞു.
ബീച്ചിൽ ഒക്കെ പോണോ?? കീർത്തു മടിച്ചു മടിച്ചു ചോദിച്ചു. ഇനി അവളെയും കൂട്ടി അച്ഛൻ ബീച്ചിൽ കൂടെ പോയാൽ പുള്ളി എങ്ങനെ പെരുമാറും എന്ന പേടി ആവും. ഞാൻ അവളുടെ തോളിൽ തട്ടി.
ഒന്നും പറയണ്ട. വന്ന് റെഡിയാവ് അച്ചു അവളു കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. അഞ്ജുവും കൂടെ കൂടി.
എല്ലാരും റെഡിയാവ്. ഞാൻ പോയി  അജുവിനോട് പറയട്ടെ. അച്ഛൻ അത് പറഞ്ഞപ്പോൾ ഞങ്ങൾ അമ്മ അടക്കം എല്ലാരും അച്ഛനെ നോക്കി.
എന്താ ഇങ്ങനെ നോക്കുന്നെ?? ഞാൻ വിളിച്ചാ അവൻ വരും കാണണോ ?? അച്ഛൻ, വെല്ലുവിളി പോലെ ചോദിച്ചു. ഞങ്ങൾ ആരും ഒന്നും പറഞ്ഞില്ല. അച്ഛൻ ഉടനെ പുള്ളിയുടെ

💬 Comments

View all comments