0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2082

അടുത്തേക്ക് പോയി. വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നിട്ടും അച്ചുവും അമ്മയും എല്ലാം റെഡിയാകാൻ പോയി. അഞ്ചുവിന് ഒരുങ്ങാൻ ഇല്ലാത്ത കൊണ്ടും എനിക്ക് റെഡിയാവണേൽ ഞങ്ങളുടെ റൂമിൽ പോവണ്ടകൊണ്ടും ഞാനും അഞ്ജുവും ഹാളിൽ തന്നെ ഇരുന്നു. ഒരല്പനേരം കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട് അച്ഛന്റെ കൂടെ അങ്ങേരും ഉണ്ടായിരുന്നു. ഞാനും അഞ്ചുവും പരസ്പരം നോക്കി.  ഒരു ഷോർട്സും ബനിയനുമാണ് വേഷം, ബീച്ചിൽ പോവന് അത് മതിയല്ലോ. മുഖം വീർത്തു തന്നെയാണ് ഇരിക്കുന്നത്. അച്ഛൻ നിർബന്ധിച്ചു കൊണ്ട് വന്നതാണ് എന്ന് സാരം.
ചേട്ടായി ഒരുനിമിഷത്തെ അമ്പരപ്പിന് ശേഷം അഞ്ചു അങ്ങേരെ കെട്ടിപ്പിടിക്കാൻ ചെന്നു. അങ്ങേരാണെൽ അവൾ അടുത്ത് വരുന്നതിന് മുന്നേ തന്നെ അവളുടെ മുഖത്തു പിടിച് അവളെ മാറ്റി നിർത്തി.
ഞാൻ ഒന്നാമതെ ഇറിറ്റേറ്റഡ് ആണ്, ഡോണ്ട് അനോയ് മീ അങ്ങേര് കലിപ്പിൽ അഞ്ചുവിനോഡ് പറഞ്ഞു. അത് കേട്ട് എനിക്ക് ചിരി പൊട്ടി. അന്നേരം അങ്ങേര് എന്നെ നോക്കി. ഞാൻ വാ പൊത്തി.
നീ വരുന്നില്ലേ?? അങ്ങേര് എന്നോഡ് ചോദിച്ചു. ഞാൻ ഉണ്ട് എന്ന് പറയും പോലെ തലയാട്ടി.
എന്നാ ഒന്ന് പോയി റെഡിയാവ്. അങ്ങേര് കലിപ്പിൽ തന്നെയാണ്. ഞാൻ പെട്ടന്ന് ഒന്ന് മൂളിയിട്ട് റൂമിലേക്ക് ഓടി. ഞാൻ താഴേക്ക് ചെന്നപ്പോൾ എല്ലാരും എന്നെ കാത്ത് നിൽക്കുവായിരുന്നു. അങ്ങേര് വണ്ടി എടുക്കാൻ പോയി. കീർത്തു ഒഴികെ ബാക്കി എല്ലരും നല്ല ഹാപ്പിയാണ്, കീർത്തുവിന് ഇപ്പോഴും നല്ല ടെൻഷൻ ഉണ്ട്. അത് അവളുടെ മുഖം കണ്ടാൽ അറിയാം. ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവളെ സമാധാനിപ്പിച്ചു.
അച്ഛൻ ഫ്രണ്ടിൽ കയറി. ഞങ്ങൾ എല്ലാരും കൂടെ ഓരോന്ന് പറഞ്ഞു പുറകിൽ ഇരുന്നു. കീർത്തുവിന്റെ മുഖം കണ്ടിട്ട് ആവും അച്ചുവും അഞ്ചുവും കീർത്തുവിനെ കംഫർട്ടബിൾ ആക്കാൻ ഓരോ തമാശ ഒക്കെ പറയുന്നുണ്ട്. അവൾ ആണേൽ ചിരിച്ചു കാണിക്കുന്നുണ്ടങ്കിലും പേടി ഇപ്പോഴും മാറിയിട്ടില്ല. അങ്ങേരെ ഫേസ് ചെയ്യാൻ ഉള്ള പേടിയാണ്. അത് എങ്ങനെയാ വണ്ടിയിൽ കെയറിയിട്ട് അങ്ങേര് ഒന്നും പറഞ്ഞില്ലന്ന പോയിട്ട് ഒന്ന് ചിരിക്കുന്ന് കൂടിയില്ല. ആ മോന്ത കാണുമ്പോഴേ പേടിയാവും. മുരടൻ. അര മണിക്കൂർ കൊണ്ട് ഞങ്ങൾ ബീച്ചിൽ എത്തി. വീക്കണ്ട് ആയിട്ടും വലിയ തിരക്ക്‌ ഒന്നുമില്ല. ഉച്ചവെയിൽ ഒക്കെ താറിതുടങ്ങിയിരിക്കുന്നു.
hii... വാ... വണ്ടിയിൽ നിന്ന് ഇറങ്ങിയതും നീണ്ടു കിടക്കുന്ന മണലും കടലും കണ്ട് കാർത്തി കീർത്തുവിന്റെയും അമ്മയുടേം കയ്യിൽ പിടിച്ചു വലിച്ചോണ്ട് ഓടി.

💬 Comments

View all comments