0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 6.3K

അത് കഴിഞ്ഞു ഞാനും കീർത്തുവും അമ്മയെ സഹായിക്കാൻ അടുക്കളയിൽ കൂടി. അച്ചു അപ്പൊ തന്നെ കാർത്തിയെയും കൂട്ടി മുങ്ങി. മടിച്ചി. ഞങ്ങളെ അമ്മ അധികനേരം അടുക്കളയിൽ നിർത്തിയില്ല, ഏകദേശം എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ ഞങ്ങളെ ഓടിച്ചു.
ചേച്ചിയേ ഞാൻ കാർത്തിയുടെ കൂടെ tv യിൽ കാർട്ടൂൺ കണ്ടോണ്ട് ഇരിക്കുമ്പോഴാണ് അച്ചു വിളിച്ചത്. ഞാൻ നോക്കുമ്പോ പുറകിൽ എന്തോ ഒളിപ്പിച്ചു കൊണ്ട് കുസൃതി ചിരിയോടെ നിൽക്കുകയാണ് അച്ചു.
എന്തേയ്?? ഞാൻ ചോദിച്ചു.
റ്റഡാ അച്ചു പുറകിൽ പിടിച്ചിരുന്ന സാധനം കാണിച്ചിട്ട് എന്റെ അടുത്ത് വന്നിരുന്നു. അങ്ങേരുടെ പുതിയ ഫോൺ ആയിരുന്നു അത്.
ഇത് നീ എങ്ങനെ ഒപ്പിച്ചു?? ഇത്തിരി സന്തോഷവും അത്ഭുതവും ഒക്കെയായി ഞാൻ ചോദിച്ചു.
നൈസ് ആയി ചേട്ടായിയുടെ റൂമിൽ കയറി പൊക്കി. വരയ്ക്കുന്ന തിരക്കിൽ ആയത് കൊണ്ട് അറിഞ്ഞില്ല. ഒരു cid യുടെ ഭാവത്തിൽ അവൾ പറഞ്ഞു.
hmm ഞാൻ ഒന്ന് മൂളിക്കൊണ്ട് അവളുടെ കയ്യിൽ നിന്ന് ആ ഫോൺ വാങ്ങി.
അല്ല ചേച്ചി, ലേഡി തളത്തിൽ ദിനേശൻ ആവാൻ ഉള്ള ഉദ്ദേശം ആണോ?? അച്ചു.
ഹേ...??, ഭർത്താവിന്റെ ഫോൺ ഒക്കെ നോക്കാൻ ഉള്ള അധികാരം ഒക്കെ ഭാര്യമാർക്ക് ഉണ്ട്. പിന്നെ എനിക്ക് ഏട്ടനെ സംശയം ഉള്ളത് കൊണ്ട് ഒന്നുമല്ല  ജസ്റ്റ്‌ ഒരു  curiosity  അത്രേ ഉള്ളു?? അവൾ അത് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ചമ്മി. എങ്കിലും ചമ്മൽ മറച്ചു കൊണ്ട് ഞാൻ പറഞ്ഞു. ഞാൻ ഒരിത്തിരി ചീപ്പ് ആവുകയാണോ?? ഏയ് അങ്ങേര് ഉറക്കത്തിൽ ഒക്കെ ഒരു പെണ്ണിന്റെ പേരു വിളിച്ചപ്പോൾ അത് ആരാണ് എന്ന്

💬 Comments

View all comments