0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2084

ഇരുന്നു. അവർ ഒന്ന് മൂളിയിട്ട് നടന്നു.
അച്ചൂ.. എനിക്ക് സ്ട്രോബറി മതി കേട്ടോ ഞാൻ വിളിച്ചു പറഞ്ഞു എങ്കിലും അവൾ മൈൻഡ് ചെയ്തില്ല. കീർത്തു തിരിഞ്ഞു നിന്ന് തലയാട്ടി കാണിച്ചു.
അഞ്ചുവും കാർത്തിയും തിരയിലേക്ക് ഓടിയും വെള്ളം തെറിപ്പിച്ചും ഒക്കെ കളിക്കുകയാണ്. അവൾ ഇടക്ക് എന്നെ നോക്കുന്നുണ്ട്.  ഞാൻ വീണ്ടും അങ്ങേര് പോയ ദിശയിലേക്ക് നോക്കി. കുറച്ചു നേരം കഴിഞ്ഞിട്ടും പുള്ളി വരുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഐസ്ക്രീം വാങ്ങാൻ പോയ ആളുകളും വന്നില്ല. ഞാൻ കാർത്തിയെയും അഞ്ജുവിനെയും നോക്കി. അവൾ അവിടെ ഉണ്ട് അവനെ കാണാനില്ല. അവൾ തിരയിലേക്ക് നോക്കി നിൽക്കുകയാണ്, അവൾ അവൾ തിരിഞ്ഞു എന്നെ നോക്കി. അവളുടെ മുഖം കണ്ടപ്പോൾ എന്തോ പ്രശ്നം ഉണ്ട് എന്ന് എനിക്ക് തോന്നി. ഞാൻ അവളെ നോക്കിനിൽക്കുകയാണ് എന്ന് കണ്ടപ്പോ അവൾ പെട്ടന്ന് എന്റെ അടുത്തേക്ക് ഓടി വന്നു. അവളുടെ ഓട്ടവും വരവും കണ്ട് എന്തോ പന്തികേട് തോന്നിയത് കൊണ്ട് ഞാൻ വേഗം അവളുടെ അരികിലേക്ക് ചെന്നു.
എന്താ അഞ്ചു, കാർത്തി എന്തിയേ?? ഞാൻ ചോദിച്ചു
ആരതി.. കാർത്തി... ഞങ്ങൾ കളിച്ചോണ്ട് നിൽക്കുകയായിരുന്നു. അവൻ ഒന്ന് വീണു അന്നേരം ഒരു തിര വന്ന് അവനെ... അഞ്ചു കടലിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. കരച്ചിൽ വന്ന് അവളുടെ വാക്കുകൾ മുറിഞ്ഞിരുന്നു. ഞാൻ അത് കേട്ട് ഞെട്ടി. എന്റെ കയ്യും കാലും വിറക്കുന്നത് ഞാൻ അറിഞ്ഞു.
കാർത്തി.... എന്ന് അലറിവിളിച്ചു കൊണ്ട് ഞാൻ തിരയുടെ അടുത്തേക്ക് ഓടി. അഞ്ചുവും എന്റെ പുറകെ വന്നു. കടലിൽ മുങ്ങി തഴുന്ന കാർത്തിയേ ഞാൻ കണ്ടു.
നീ വേഗം ഏട്ടനേം അച്ഛനേം വിളിക്ക്   അഞ്ചുവിനോട് അത്രയും പറഞ്ഞു കൊണ്ട്, എവിടെന്നോ കിട്ടിയ ധൈര്യത്തിൽ  ഞാൻ കടലിലേക്ക് ഇറങ്ങി. ഞാൻ കാർത്തിയുടെ അടുത്തേക്ക് നീന്തി. ഞാൻ ഒരുവിധം അവന്റെ അടുത്ത് എത്തിയപ്പോഴേക്കും അവൻ വെള്ളത്തിൽ മുങ്ങിയിരുന്നു. ഞാൻ മുങ്ങാംകുഴിയിട്ട് നോക്കി. വെള്ളത്തിൽ കൈകാലിട്ട് അടിക്കുന്ന അവന്റെ അവ്യക്തമായ രൂപം ഞാൻ കണ്ടു. ഞാൻ വേഗം അങ്ങോട്ട് നീന്തി. അവന്റെ മുടിയിൽ പിടിച്ചു പൊക്കി. ഞാനും വെള്ളത്തിൽ മുകളിലേക്ക് നീന്തി, ഭാഗ്യത്തിന് അവന്റെ ബോധം പോയിട്ട് ഇല്ലായിരുന്നു. കാർത്തി വല്ലാതെ പേടിച്ചിട്ടുണ്ട്. ഞാൻ അവനെയും കൊണ്ട് തീരത്തേക്ക് നീന്തി. എന്നാൽ അത് അത്ര എളുപ്പം ആയിരുന്നില്ല. തിര അടിക്കുന്നതനുസരിച് ഞങ്ങൾ തീരത്തേക്ക് അടുത്തു എന്നാ തിര വലിയുമ്പോൾ ഞാൻ തിരികെ പോരും. എന്റെ

💬 Comments

View all comments