0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2062

സമാധാനിപ്പിച്ചു.
കഴിഞ്ഞ രണ്ടു മാസത്തോളം അങ്ങേര് എവിടെ ആണെന്ന് പോലും അറിയില്ലായിരുന്നു, ഇവിടെ തിരികെ വന്നിട്ട് ഒരു മണിക്കൂർ തികച് ആയിട്ടില്ല വീണ്ടും പോവുകവാണോ?? ഞാൻ ഒരു നിമിഷം ഒന്ന് ഭയന്നു, അച്ഛനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. അച്ഛൻ പുള്ളിയുടെ പുറകെ പുറത്തേക്ക് ഇറങ്ങി, ഞാനും അച്ചുവും അച്ഛന്റെ പുറകെ ചെന്നു. അമ്മ കാർത്തി യേ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു, പാവം ചെക്കൻ.
അങ്ങേര് ഇട്ടിരുന്നത് ഒരു ബോക്സറും ബനിയനും ആയത് കൊണ്ടും കാറിന്റെയോ ബൈക്കിന്റെ യോ കി എടുക്കാത്തത് കൊണ്ടും പുറത്തേക്ക് പോവാൻ വഴിയില്ല. ഗേറ്റ് അടഞ്ഞു തന്നെ കിടക്കുകയാണ്, എന്നാലും അച്ഛൻ ഒന്ന് അവിടെ വരെ ചെന്ന് നോക്കി. റോഡിൽ ഒക്കെ ഒന്ന് നോക്കിയിട്ട് അവിടെ ഇല്ലാ എന്ന് പറയും പോലെ കൈ കൊണ്ട് കാണിച്ചു.
ദേ, ചേച്ചി, നോക്ക് അച്ചു എന്നെ തോണ്ടി വിളിച്ചു കാണിച്ചപ്പോൾ ആണ് പൂളിന്റെ സൈഡിൽ കിടക്കുന്ന അങ്ങേരെ ഞാൻ കാണണ്ടത്.
വേണ്ട പോവണ്ട, അവൻ കുറച്ച് നേരം ഒറ്റക്ക് ഇരിക്കട്ടെ അവിടേക്ക് പോവാൻ പോയ അച്ചുവിനെ അച്ഛൻ തടഞ്ഞു. അച്ഛൻ പറഞ്ഞത് ശരിയാണെന്ന് തോന്നിയകൊണ്ട് ആവും അച്ചു പുള്ളി ശല്യം ചെയ്യാൻ നിന്നില്ല, അവർ രണ്ടുപേരും തിരികെ വീട്ടിലേക്ക് പോയി. പക്ഷെ എനിക്ക് അങ്ങേരെ ഒറ്റക്ക് വിട്ടിട്ട് പോരാൻ തോന്നിയില്ല, എന്നോട് പൊട്ടിത്തെറിക്കും എന്ന് അറിയാമായിരുന്നിട്ടും ഞാൻ അങ്ങേരുടെ അടുത്തേക്ക് ചെന്നു. പൂളിൽ കാൽ ഇട്ട് നിലത്തെ ആർട്ടിഫിക്ഷൽ പുല്ലിൽ മലർന്ന് കിടക്കുകയാണ് പുള്ളിക്കാരൻ. ഞാൻ വന്നതിന്റെ കാൽപ്പെരുമാറ്റം കേട്ടിട്ട് ആവും അങ്ങേര് കണ്ണ് തുറന്ന് ഒന്ന് നോക്കി, ദേഷ്യപ്പെടും എന്നാണ് ഞാൻ പ്രതീക്ഷിച്ചത് പക്ഷെ പുള്ളി ഒന്നും പറഞ്ഞില്ല, ഞാൻ വന്നത് അറിയാത്ത പോലെ കിടന്നു. ആ ധൈര്യത്തിൽ ഞാൻ അങ്ങേരുടെ അരുകിൽ ഇരുന്നു. പുള്ളി ഒന്നും മിണ്ടാതെ കണ്ണ് അടച്ചു കിടന്നു.
അതേ.... കുറേ നേരത്തെ മൗനതിന് ശേഷം ഞാൻ വിളിച്ചു, അങ്ങേര് കണ്ണ് തുറന്ന് ഒന്ന് നോക്കി. ചെറിയ പേടി ഉണ്ടായിരുന്നു എങ്കിലും ഞാൻ പറഞ്ഞു തുടങ്ങി.
നിങ്ങൾ ശരിക്കും ഒരു സെൽഫിഷ് ആണ്, 'ഞാൻ', 'എന്റെ' എന്നൊരു ചിന്ത മാത്രമേ നിങ്ങളുടെ മനസ്സിൽ ഉള്ളു. നിങ്ങൾ എപ്പോഴും സ്വന്തം കാര്യം മാത്രമല്ലേ നോക്കാറുള്ളത്?? ഒരിക്കലെങ്കിലും അവരുടെ സൈഡിൽ നിന്ന് നോക്കണം എന്ന് തോന്നിയിട്ടുണ്ടോ??
നിങ്ങൾ സങ്കടപെട്ടിട്ടില്ല എന്ന് അല്ല ഞാൻ പറയുന്നത്,

💬 Comments

View all comments