Chapter Title : കടുംകെട്ട് 10 [Arrow]
നിങ്ങളുടെ കണ്ണീരിൽ ചവിട്ടി നിന്ന് ആണ് അവർ സന്തോഷിച്ചത്, അവരെ കുറിച്ച് അറിയാതെ അങ്ങനെ ഒന്നും പറയരുത്. ഈ കുറഞ്ഞ പ്രായത്തിൽ ആ പെൺകൊച് ഒരുപാട് സങ്കടം അനുഭവിച്ചിട്ടുണ്ട്, അവളുടെ അച്ഛൻ ഒരു ഹാൻഡിക്യാപ്ഡ് ആയിരുന്നു, ലോട്ടറി ഒക്കെ വിറ്റ് ആണ് ജീവിച്ചിരുന്നത്, ഇളയ അനിയൻ ജനിച്ചു കുറച്ചു വർഷം കഴിഞ്ഞ് അദ്ദേഹം മരിച്ചു, അതോടെ ആ പെങ്കൊച്ചിന്റേം അവളുടെ മെന്റലി സ്റ്റേബിൾ അല്ലാത്ത ആ അനിയനേം വളർത്താൻ നിങ്ങളുടെ അമ്മ ഒരുപാട് കഷ്ട്ടപ്പെട്ടു ഓരോ വീട്ടിൽ വേലക്ക് പോയും മറ്റുമാണ് ആ അമ്മ അവരെ വളർത്തിയത്, അമ്മ പണിക്ക് പോവുമ്പോ ബുദ്ധി സ്ഥിരത ഇല്ലാതെ അനിയനെ നോക്കണ്ട ചുമതല അവൾക്ക് ആയിരുന്നു, ദൈവം പിന്നയും ആ കൊച്ചിനോട് ക്രൂരത കാണിച്ചു, നിങ്ങളുടെ അമ്മക്ക് കാൻസർ ആയി, അതോടെ അവരുടെ ജീവിതം വീണ്ടും താര്മാറായി. അപ്പോഴാ അച്ഛൻ ഇവരെ കാണുന്നത് അമ്മയുടെ ചികിത്സയും ഇവർ ഇരുവരുടെ പഠിത്തവും അച്ഛൻ ഏറ്റെടുത്തു, പക്ഷെ അമ്മ മരിച്ചതോടെ അവർക്ക് ആരും ഇല്ലാതെ ആയി, ഇനി ഇപ്പൊ ഈ ലോകത്ത് അവർക്ക് സ്വന്തം എന്ന് പറയാൻ നിങ്ങൾ മാത്രമേ ഉള്ളു..
അവരെ ഉപേക്ഷിക്കരുത്, ഇനിയും ആ പാവങ്ങളെ കഷ്ട്ടപ്പെടുത്തതരുത് ഞാൻ പറഞ്ഞു നിർത്തിയിട്ട് പുള്ളിയെ ഒന്ന് നോക്കി, അങ്ങേരുടെ സ്വഭാവം വെച്ച് ഞാൻ പറഞ്ഞത് കേട്ട് പുള്ളിക്ക് നല്ല ദേഷ്യം വരും, എന്നെ തല്ലാനും മടിക്കില്ലന്ന് അറിയാം എങ്കിലും എവിടെന്നോ കിട്ടിയ ബലത്തിൽ പറഞ്ഞതാണ്. ഞാൻ ഒരുനിമിഷം കണ്ണ് ഇറുക്കി അടച്ചു ഇരുന്നു,
ശ്ശ് ... പുള്ളി ഒരു ധീർക്ക നിശ്വാസം വിടുക മാത്രമാണ് ചെയ്തത്. ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോ മാനം നോക്കി കിടക്കുന്ന അങ്ങേരെ ആണ് കണ്ടത്.
ആരതി... ഇത്തിരി നേരത്തെ മൗനതിന് ശേഷം എന്നെ വിളിച്ചു, ഞങ്ങൾ രണ്ടു പേരും മാത്രം ഉള്ളപ്പോ ഇത്ര ആത്മാർത്ഥമായി എന്നെ അങ്ങേര് എന്റെ പേര് വിളിക്കുന്നത് ഇതാദ്യമായിയാണ്. ആ വിളി കേട്ടപ്പോ വല്ലാത്ത ഒരു സന്തോഷം എന്റെ ഉള്ളിലൂടെ കടന്ന് പോയി.
എന്തോ ഞാൻ പോലും അറിയാതെ ഞാൻ വിളികേട്ടു. പുള്ളി എന്റെ മുഖത്തു നോക്കാതെ പറഞ്ഞു തുടങ്ങി.
ഒരു അഞ്ചു വയസുകാരന് സന്തോഷം തരുന്നത് എന്താണ്?? വലിയ വീടും കൊറേ കാശും ഒക്കെ ഉണ്ടെങ്കിൽ ഒരു അഞ്ചുവയസുകാരൻ ഹാപ്പി ആവുമോ??
അവന്റെ അമ്മയുടെ, അവന്റെ അച്ഛന്റെ സ്നേഹം ആണ് ആ പ്രായത്തിൽ ഉള്ള
💬 Comments
View all comments