Chapter Title : കടുംകെട്ട് 10 [Arrow]
ചെയ്തപ്പോൾ, ഉടനെ തന്നെ call ചെയ്തു അതും പലതവണ അവൾ call എടുക്കുന്ന വരെ. എന്താണ് ഇതിന്റ ഒക്കെ അർഥം.
ചേച്ചി ഗാലറി എടുക്ക് അച്ചു പറഞ്ഞപ്പോളാണ് ഒരുനിമിഷം ഫ്രീസ് ആയി നിന്ന് പോയ ഞാൻ എന്റെ സെൻസിലേക്ക് തിരികെ വന്നത്. ഞാൻ ഫോൺ ഗാലറി എടുത്തു. അതിലും അവളുടെ അതിപ്രസരം ആയിരുന്നു. മുഴുവൻ ഒരു പെണ്ണിന്റെ സെൽഫികളാണ്. അത് അവൾ ആവണം. അവൾ നല്ല സുന്ദരിയാണ് എന്ന് കൂടെ കണ്ടതോടെ എന്റെ കാറ്റ് ഏകദേശം പൂർണമായും പോയി. ഞങ്ങൾ ഓരോ പിക്കും മാറി മാറി നോക്കി. അങ്ങേരുടെ കൂടെ നിന്ന് എടുത്ത സെൽഫികളും ഉണ്ട്. അതിൽ ചിലതിൽ ഒക്കെ അങ്ങേരുടെ തലയിലും കയ്യിലും ഒക്കെ ബാൻഡ്ഐഡ് ഇട്ടിട്ടുണ്ട്. അത് കണ്ടപ്പോ എന്റെ നെഞ്ച് ഒന്ന് കാളി, ഇത് ഇപ്പൊ എന്ത് പറ്റിയതാവും?? ഞാൻ അവളുടെ മുഖം സൂം ചെയ്തു നോക്കി.
ചേച്ചി പേടിക്കണ്ട, ഒരുപൊടിക്ക് ഭംഗി കൂടുതൽ ചേച്ചിക്ക് തന്നെയാ. അച്ചു.
ഒരു പൊടിക്ക് മാത്രമോ?? പെട്ടന്ന് അവൾ അത് ചോദിച്ചപ്പൊ ഞാൻ അറിയാതെ ചോദിച്ചു പോയി. എന്റെ ചോദ്യം കെട്ട് അച്ചു പൊട്ടിച്ചിരിചു. അന്നേരം ആണ് അവൾ എന്നെ ടീസ് ചെയുകയാണ് എന്ന് എനിക്ക് മനസ്സിലായിത്.
അയ്യോ ചേച്ചി വിട് വിട്, വേദനിക്കുന്നു. എന്റെ ചേച്ചി തന്നെയാ സുന്ദരി. ആ ദർശു ഒന്നും ഒന്നുമല്ല. ഞാൻ ചെവിക്കു പിടിച്ചപ്പോൾ അച്ചു കുറുകി, അന്നേരം ഞാൻ അവളുടെ ചെവിയിൽ ഉള്ള എന്റെ പിടുത്തം വിട്ടു.
ഞാൻ വീണ്ടും ആ ഫോട്ടോയിൽ കണ്ണ് നട്ടു. അന്നേരം ആണ്
💬 Comments
View all comments