Chapter Title : കടുംകെട്ട് 10 [Arrow]
ഭാഗ്യത്തിന് അവന്റെ ബോധം പോയിട്ട് ഇല്ലായിരുന്നു. കാർത്തി വല്ലാതെ പേടിച്ചിട്ടുണ്ട്. ഞാൻ അവനെയും കൊണ്ട് തീരത്തേക്ക് നീന്തി. എന്നാൽ അത് അത്ര എളുപ്പം ആയിരുന്നില്ല. തിര അടിക്കുന്നതനുസരിച് ഞങ്ങൾ തീരത്തേക്ക് അടുത്തു എന്നാ തിര വലിയുമ്പോൾ ഞാൻ തിരികെ പോരും. എന്റെ കയ്യും കാലും തളരുന്ന ഞാൻ അറിഞ്ഞു. ഇനിയും അതികനേരം പിടിച്ചു നിൽക്കാൻ ഉള്ള ത്രാണി എനിക്ക് ഇല്ല, ഞാൻ വല്ലാതെ തളർന്നു പോവുന്നു. അന്നേരം ആണ് ദൂരെ മാറി ഒരു ലൈറ്റ്ബോ ഞാൻ കണ്ടത്. രാത്രിയിൽ കടലിൽ പോവുന്നവർക്ക് തീരം അറിയാൻ കടലിൽ ഹാങ്കർ ഇട്ടു നിർത്തിഇരിക്കുന്ന ഡിം ലൈറ്റ് പിടിപ്പിച്ച പൊങ്ങുതടി. ഞാൻ കാർത്തിയേയും കൊണ്ട് അങ്ങോട്ട് നീന്തി. ഞാൻ കാർത്തിയെ അതിന്റ പുറത്ത് ഇരുത്തി. പക്ഷെ പേടി കാരണം അവൻ എന്നെ മുറുകെ പിടിച്ചിരിക്കുവാണ്. അതിൽ ഇരിക്കാൻ അവൻ കൂട്ടക്കുന്നില്ല.
കാർത്തി, പേടിക്കണ്ട ഞാൻ ഇവിടെ ഇല്ലേ. നീ ഇതിൽ ഇരുന്നോ. മുറുകെ പിടിച്ചോണം ഞാൻ അവനെ സമാധാനിപ്പിച്ചു. അവൻ അതിൽ ഇരുന്നു. ഞാൻ അതിൽ പിടിച്ചു വെള്ളത്തിൽ തന്നെ കിടന്നു. തീരത്തേക്ക് നോക്കിയപ്പോൾ അവിടെ ആളുകൾ ഒക്കെ കൂടിയിട്ടുണ്ട്, ആരൊക്കയോ കൊച്ചു ബോട്ടും മറ്റും എടുത്തു ഇറങ്ങിയിട്ടുണ്ട്. അതൊക്കെ കണ്ടപ്പോ എനിക്ക് ആശ്വാസം ആയി. പെട്ടന്നാണ് ഒരു വലിയ തിര അടിച്ചത്. ഷീണം കാരണം എന്റെ കൈക്ക് ബലം ഉണ്ടായിരുന്നില്ല, ലൈറ്റ്ബോ യിൽ ഉള്ള എന്റെ പിടുത്തം വിട്ടുപോയി. ഞാൻ അവിടെ നിന്ന് ദൂരേക്ക് ആഞ്ഞു, വെള്ളത്തിൽ മുങ്ങിപൊങ്ങുന്നതിന് ഇടയിലും ഞാൻ അവനെ ആണ് നോക്കിയത്. ഭാഗ്യതിന് അവന് അതിൽ തന്നെ മുറുകെ പിടിച്ചു കിടക്കുവാണ്. എന്റെ ബാലൻസ് തിരികെ കിട്ടിയപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് വീണ്ടും നീന്താൻ നോക്കി. പക്ഷെ എനിക്ക് അതിന് ഉള്ള ത്രാണി ഇല്ലായിരുന്നു. ശരീരം ഒക്കെ തളർന്നു, കാലും കയ്യും ഒക്കെ കഴച്ചുവിട്ടു പോവുന്നു. വെള്ളത്തിൽ ബാലൻസ് ചെയ്തു നിൽക്കാൻ പോലും പറ്റുന്നില്ല. പതിയെ ഞാൻ വെള്ളത്തിൽ മുങ്ങുന്നത് ഞാൻ അറിഞ്ഞു. എന്തായാലും ഒരു സമാധാനം ഉണ്ട് ഈ സമയം കൊണ്ട് ആരൊക്കയോ ബോട്ടിൽ കാർത്തിയുടെ
💬 Comments
View all comments