Chapter Title : കടുംകെട്ട് 10 [Arrow]
അരികിൽ എത്തിയിരുന്നു, അവൻ എങ്കിലും രെക്ഷപെട്ടല്ലോ എന്ന സമാധാനത്തിൽ ഞാൻ കടൽപരപ്പിൽ നിന്ന് വെള്ളത്തിലേക്ക് താഴ്ന്നു.
________________________________
അച്ഛാ.... ഞാൻ പതിയെ വിളിച്ചു. അച്ഛന് എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞ കൊണ്ട് മാത്രമാണ് ഞാൻ എല്ലാരുടേം കൂടെ ബീച്ച്ലേക്ക് വന്നത്. പക്ഷെ തിര കണ്ട് ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. അച്ഛൻ ആണേൽ ഒരക്ഷരം പറഞ്ഞിട്ടില്ല. അച്ഛന് പറയാനുള്ളത് എന്താണ് എന്ന് എനിക്ക് ഏകദേശഉദ്ദേശം ഉണ്ട്, അവൾ ആ കീർത്തന, അവളുടെ അനിയൻ ഇതുങ്ങളെ രണ്ടിനെയും ഞാൻ നോക്കണം അച്ചുവിനെ പോലെ കാണണം, അവർക്ക് വേറെ ആരും ഇല്ല ഇതൊക്കെ ആവും. ഇത് അറിഞ്ഞിട്ടും ഞാൻ വന്നത് എന്താണ് എന്ന് വെച്ചാ, അച്ഛന് എന്തോ പറയാൻ ഉണ്ട് ഞാൻ ബീച്ച് വരെ വരണം എന്ന് പറഞ്ഞപ്പോ അച്ഛന്റെ മുഖഭാവം, അച്ഛനെ ഇത്രയും സീരിയസ് ആയി ഞാൻ കണ്ടിട്ടില്ല. അത് കൊണ്ട് മാത്രാ ഞാൻ വന്നേ.
അച്ഛാ... അച്ഛനിൽ നിന്ന് മറുപടി ഒന്നും ഇല്ലായിരുന്ന കൊണ്ട് ഞാൻ വീണ്ടും അച്ഛനെ വിളിച്ചു. അച്ഛൻ ഇപ്പോഴും തിര നോക്കി ഇരിക്കുവാണ്.
അജു, നിന്റെ അമ്മ നല്ല സുന്ദരിയായിരുന്നു. നിന്റെ ചിരി ശരിക്കും അവളെ പോലെയാ. അച്ഛൻ എന്നെ നോക്കാതെ തിരയിൽ തന്നെ നോക്കികൊണ്ട് പറഞ്ഞു. അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ ഒരുതരം അമ്പരപ്പോടെ അച്ഛനെ നോക്കി. ആദ്യമായി ആണ് അച്ഛൻ ആ സ്ത്രീയേ കുറിച്ച് എന്നോട് സംസാരിക്കുന്നത്.
അജു എനിക്ക് പറയാനുള്ളത് നിന്റെ അമ്മയെ കുറിച്ചാ. നീയും ബാക്കി ഉള്ളവരും വിചാരിച്ചിരിക്കുന്ന പോലെ അവൾ എന്നെ പറ്റിച് ആരോടും പറയാതെ നാടുവിട്ടു പോയതല്ല. ഞാനാ അവളെ പറഞ്ഞുവിട്ടത് അവൾക്ക് ഇഷ്ട്ടമുള്ള ജീവിതം ജീവിക്കാൻ അച്ഛന്റെ വാക്കുകൾ എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ puzzled expression നോടെ അച്ഛനെ നോക്കി. അച്ഛൻ ഒരു ദീർഘാനിശ്വാസം വിട്ടിട്ട് തുടർന്നു.
I was a failure, എന്റെ ചേട്ടന്മാരെ പോലെ പഠിക്കാൻ ഒന്നും സ്മാർട്ട് ആയിരുന്നില്ല. ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു ഞാൻ, ആർട്സ് സ്പോർട്സ് അതിൽ ഒന്നിലും വലിയ കമ്പം ഇല്ല. നിന്റെ
💬 Comments
View all comments