0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2090

മുത്തശ്ശന്റെ സ്വഭാവം നിനക്ക് അറിയാല്ലോ, പട്ടാള ചിട്ടയായിരുന്നു വീട്ടിലും. എപ്പോഴും എന്നെ എല്ലാരുമായി കംപൈർ ചെയ്ത് ഒരു തോൽവി ആയി ആണ് അച്ഛൻ എന്നെ കണ്ടിരുന്നത്.
ഏട്ടന്മാർ ഒക്കെ പഠിച്ചു നല്ല നിലയിൽ എത്തിയപ്പോഴും ഞാൻ ഒരു ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ പെടാപാട് പെടുകയായിരുന്നു. അന്നേരം ആണ് എന്റെ അനിയത്തി, നിന്റെ ശോഭഅപ്പച്ചി നല്ല മാർക്കോടെ ഡിഗ്രി പാസ്സ് ആയത്. വീട്ടിൽ എന്റെ അവസ്ഥ വളരെ മോശമായി. ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞ് അച്ഛൻ എന്നെ വല്ലാതെ പുച്ഛിക്കാൻ തുടങ്ങി. വല്യേച്ചിയേ പെണ്ണ് കാണാൻ ഒരുകൂട്ടർ വന്നു, അവർ ഒരു കുശലം പോലെ ഞാൻ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു, അവർക്ക് മറുപടി കൊടുത്തത് അച്ഛനാണ്. എന്നെ അവരുടെ എല്ലാരുടേം മുന്നിൽ ഇട്ട് തൊലി ഉരിച്ചു. അതായിരുന്നു എന്റെ ലിമിറ്റ്.
അന്ന് ആ വീട്ടിൽ നിന്ന് ഞാൻ പടി ഇറങ്ങി. വാശിയായിരുന്നു, അച്ഛന്റെ മുന്നിൽ എന്റെ വാല്യൂ എന്താണ് എന്ന് തെളിയിക്കണം എന്ന വാശി. പക്ഷെ എന്ത് ചെയ്യണം ഏത് ചെയ്യണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇട്ടുമാറാൻ ഉള്ള ഡ്രസ്സ്‌ പോലുമില്ല, എവിടേക് പോണം എന്ന് പോലും അറിയില്ല, വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു. രാമുവാണ് എനിക്ക് ഒരു കൈതാങ്ങായത്. നീയും നന്ദുവും പോലെ എന്റെ ബാല്യം മുതൽ ഉള്ള സുഹൃത്ത് ആയിരുന്നു രാമുഎന്ന് നിനക്ക് അറിയാല്ലോ . അവന്റെ വീട്ടിൽ ആണ് എനിക്ക് അഭയം കിട്ടിയത്. ഒരു ദിവസം അമ്മ എന്നെ കാണാൻ വന്നു, അമ്മയുടെ കുറച്ചു  സ്വർണം എനിക്ക് തന്നിട്ട് അത്യാവശ്യം ചെലവിന് എടുത്തോളാൻ പറഞ്ഞു. ഞാൻ ആ സ്വർണം പണയം വെച്ച് കുറച്ചു പൈസ എടുത്തു, രാമുവും കുറച്ചു പൈസ അവിടെന്നും ഇവിടെന്നും ഒക്കെ ഒപ്പിച് ഞങ്ങൾ രണ്ടു പേരും ചേർന്ന് ഒരു ടെയിലർഷോപ്പ് തുടങ്ങി. കൊറേ നാളത്തെ കഷ്ടപ്പാടിന്റെ അവസാനം അത്യാവശ്യം ലാഭം കണ്ടുതുടങ്ങിയപ്പോൾ ഞങ്ങൾ അത് ഒരു textiles ആക്കി മാറ്റി, സേലത്ത് നിന്നും മറ്റും തുണി ബൾക്ക് ആയി എടുത്ത് ചെറിയ ലാഭത്തിൽ വിൽക്കുന്ന ഒരു കൊച്ചു ഷോപ്പ്. ദൈവാനുഗ്രഹവും

💬 Comments

View all comments