0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2091

ഞങ്ങളുടെ കഷ്ട്ടപാടും കൊണ്ട് രണ്ടു കൊല്ലം കൊണ്ട് വേറെയും രണ്ടു ഷോപ്പ് കൂടെ തുറന്നു, നമ്മുടെ ബിസിനസുകളുടെ ഒക്കെ ബേസ് അവിടെ നിന്നായിരുന്നു.
സ്വന്തം കാലിൽ നിൽക്കാനായി എന്നൊരു തോന്നൽ വന്നപ്പോ ഞാൻ രണ്ടും കല്പിച് തറവാട്ടിലേക്ക് തിരികെ ചെന്നു. അന്ന് അമ്മ തന്ന സ്വർണം  ഒക്കെ എടുത്തിരുന്നു. എന്നാലും  അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന് നല്ല ഭയം ഉണ്ടായിരുന്നു, അച്ഛനെ ധിക്കരിച് ഇറങ്ങി പോയതല്ലേ. ഇറക്കി വിടുമോ എന്ന് ഒരു ഭയം ഉണ്ടായിരുന്നു, പക്ഷെ പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല. അച്ഛൻ ദേഷ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തില്ല.  അച്ഛന്റെ മുഖത്ത്  രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ഒരു കറക്കം ഒക്കെ കഴിഞ്ഞു വൈകിട്ട് കേറിവരുന്ന എന്നെ നോക്കുന്ന ഭാവം ആയിരുന്നു. എന്നെ മൈൻഡ് ചെയ്യാതെ പുള്ളി ചെയ്തിരുന്ന പണി തുടർന്നു. പക്ഷെ ആ മുഖത്ത് ഞാൻ ആദ്യമായി ഒരു പുഞ്ചിരി കണ്ടു. അച്ഛൻ എന്നെ കണ്ട് പുഞ്ചിരിചു. അതിന് അർഥം എന്നെ അച്ഛൻ അംഗീകരിച്ചു എന്നാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതായിരുന്നു എന്റെ ജീവിത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം.
പിന്നീട് വീടും ബിസിനസും ഒക്കെയായി സന്തോഷത്തോടെ പോവുകയായിരുന്നു ഞാൻ, അന്ന് ആ ദിവസം ഞാൻ textiles ൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ അവളെ ആദ്യം കാണുന്നത്, കൂട്ടുകാരുടെ ഒപ്പം ഡ്രസ്സ്‌ എടുക്കാൻ വന്നതാണ് അവൾ, കൂട്ടുകാരികളോട് ഒക്കെ ഓരോന്ന് പറഞ്ഞ് ചിരിച്ചോണ്ട് നിൽക്കുന്ന അവളുടെ ആ മുഖം ഇപ്പോഴും മനസ്സിൽ മായാതെ ഉണ്ട്. Love at first sight. നിന്റെ അമ്മ, എന്താ പറയുക അവളെ കണ്ട ആ നിമിഷം ഇത്രയും സൗന്ദര്യം ഉള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടേ ഇല്ല എന്നാണ് എനിക്ക് തോന്നിയത്. അവളെ ആർക്കും വിട്ടുകൊടുക്കരുത് സ്വന്തമാക്കണം എന്ന ഒരു വാശി. ഞാൻ അവളെ തന്നെ നോക്കി ഒരുപാട് നേരം ഇരുന്നെങ്കിലും അവൾ ഒരിക്കൽ പോലും ഞാൻ നോക്കുന്നത്  കണ്ടില്ല. അവളോട്‌ ചെന്നു മുട്ടാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. അവളും കൂട്ടുകാരികളും തുണി എടുത്തു പോവുന്ന വരെ ഞാൻ അവളെയും നോക്കി നിന്നു.

💬 Comments

View all comments