0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2092

പക്ഷെ ഇതെല്ലാം രാമു കണ്ടു. അവൻ അവളുടെ ഡീറ്റെയിൽസ് ഒക്കെ തപ്പി എടുത്തു തന്നു, എന്നാലും പ്രേമം ആണെന്ന് പറഞ്ഞു പുറകെ നടക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു, അമ്മ എന്റെ കല്യാണകാര്യം ഒക്കെ വീട്ടിൽ പറഞ്ഞു തുടങ്ങിയത് കൊണ്ട് ഞാൻ അമ്മയോട് പറഞ്ഞു. നമ്മുടെ തറവാടിന് യോജിച്ച ബന്ധം ആയത് കൊണ്ട് അച്ഛനും എതിർ ഒന്നും പറഞ്ഞില്ല. ഒരു മൂനാൻ മുഘേന ഞങ്ങൾ പ്രെപ്പോസൽ നടത്തി. അവർക്കും സന്തോഷം, പിന്നേ എല്ലാം  പെട്ടന്ന് ആയിരുന്നു, ദാ എന്ന് പറയുന്ന മുൻപ് കല്യാണം നടന്നു. കല്യാണത്തിന് മുന്നേ അവളുമായി നേരെ ചൊവ്വേ ഒന്ന് സംസാരിക്കാൻ പോലും അവസരം കിട്ടിയില്ല എന്നതാണ് സത്യം. അതിന് ഞങ്ങൾക്ക് ഞങ്ങളുടെ ആദ്യ രാത്രി വരെ കാത്ത് ഇരിക്കേണ്ടി വന്നു.
ടെൻഷനും എക്സെയിറ്റ്മെന്റും ഒക്കെ ആയി മണിയറയിൽ കത്തിരുന്ന എന്റെ മുന്നിലേക്ക് അവൾ വന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായിയാണ്. എനിക്ക് എന്താണ് എന്ന് ചോദിക്കാൻ കഴിയുന്നതിനു മുന്നേ തന്നെ എന്റെ കാലിൽ വീണവൾ പൊട്ടിക്കരഞ്ഞു. അവളെ പിടിച്ചെഴുന്നേപ്പിച്ചു കാര്യം തിരക്കിയപ്പോൾ അവൾക്ക് അവളുടെ പ്രണയത്തെ കുറിച്ചായിരുന്നു പറയാനുണ്ടായിരുന്നത്. അവളുടെ കോളജിൽ സീനിയർ ആയിരുന്ന ആളുമായി അവൾ പ്രണയത്തിൽ ആയിരുന്നു. അത് അവളുടെ ഏട്ടന്മാർ അറിഞ്ഞു, അയാൾ ഒരു അനാഥനും പാവപ്പെട്ടനും ഒക്കെ ആയിരുന്നകൊണ്ട് അവളുടെ ഏട്ടമാരും അച്ഛനും ഒക്കെ ആ ബന്ധത്തെ എതിർത്തു. ആ സമയത്ത് ആണ് ഞാൻ പ്രെപ്പോസലുമായി വന്നത്. അവളുടെ വീട്ടുകാർ രണ്ടാമത് ഒന്ന് ആലോചിക്കാതെ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു. എന്നോട് ഇതൊക്കെ പറയാൻ അവൾ പലവട്ടം ശ്രമിച്ചു അന്നേരം ഒക്കെ അവളുടെ ബന്ധുക്കൾ ഇടക്ക് കയറി. അവസാനം ഞങ്ങളുടെ നിച്ഛയം നടക്കുന്നതിന് രണ്ട് ദിവസം മുന്നേ നാടുവിട്ടു പോവാൻ അവർ തീരുമാനിച്ചു. പക്ഷെ, അവൾ ഒരു പകൽ മുഴുവൻ അയാളെ കാത്തു നിന്നെങ്കിലും അയാൾ വന്നില്ല. അവളുടെ ഏട്ടന്മാർ കൊടുത്ത കാശും വാങ്ങി അയാൾ വേറെ എങ്ങോട്ടോ പോയി എന്ന് അവൾ അറിഞ്ഞു. ആദ്യം ഒന്നും അവൾ അത് വിശ്വസിച്ചില്ല പക്ഷെ ആയാളുടെ കൂട്ടുകാരിൽ നിന്ന് അത് സത്യമാണ് എന്ന് അവൾ

💬 Comments

View all comments