0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2093

മനസ്സിലാക്കി. അതോടെ വല്ലാത്ത ഒരു മനസ്സികാവസ്ഥയിലേക്ക് പോയ അവൾ ഒരു യന്ത്രം പോലെ എനിക്ക് മുന്നിൽ താലി കെട്ടാൻ തല കുനിച്ചുതന്നു.
അവൾക്ക് എല്ലാം മറക്കാൻ കുറച്ചു സമയം കൊടുക്കണം എന്ന് പറഞ്ഞാണ് അവൾ കരഞ്ഞത്. അവളുടെ മനസ്സിൽ അയാൾ ഉണ്ടാക്കിയ മുറിവ് ഉണങ്ങാൻ ഇത്തിരി സമയം വേണമത്രേ. കാത്തിരിക്കാൻ ഞാനും തയ്യാർ ആയിരുന്നു, ആ അധ്യായം അടച്ചിട്ട് അവൾ എല്ലാം കൊണ്ടും എന്റേത് മാത്രം ആവാൻ ഞാൻ കാത്തിരുന്നു. നീണ്ട മൂന് വർഷം. മൂന് വർഷം കഴിഞ്ഞാണ് ഞാനും അവളും ശരിക്കും ഒരു ഭാര്യഭർതൃ ബന്ധം തുടങ്ങിയത്. അവളുടെ മനസ്സിൽ ഒരു സ്ഥാനം നേടാൻ എനിക്ക് അത്രയും കാലം വേണ്ടി വന്നു. പിന്നീട് ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ കാലഘട്ടം ആയിരുന്നു. ഞങ്ങളുടെ മാത്രം ലോകം, ഞങ്ങളുടെ ഇടയിലേക്ക് നീ കൂടി വന്നതോടെ ജീവിതം അതിമനോഹമായി. എന്റെ ലക്കിചാം. ബിസ്നസ് ഒക്കെ ഇരട്ടിയായി, textiles പുതിയ ബ്രാഞ്ചസും ജൂവലറി ഷോപ്പും ഒക്കെ തുടങ്ങിയത്  ആ സമയത്ത് ആണ്‌. എന്നാൽ രണ്ടു കൊല്ലം മാത്രമേ ഞാനും നീയും നിന്റെ അമ്മയും അടങ്ങുന്ന ആ കൊച്ചു ലോകത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. അയാൾ ഞങ്ങളുടെ ജീവിതലേക്ക് വീണ്ടും കടന്നു വന്നു.
ഒരു ദിവസം ഞങ്ങൾ ഇതേപോലെ ഒരു ബീച്ചിൽ ഔട്ടിങ്ന് വന്നതാ. നിനക്ക് അന്ന് രണ്ട് വയസ്സ് ആയിരുന്നു പ്രായം. ഞങ്ങൾ ഓരോന്ന് പറഞ്ഞു കളിച്ചും ചിരിച്ചും അങ്ങനെ വരുവായിരുന്നു, പെട്ടന്നാണ് നിന്റെ അമ്മയുടെ മുഖം മാറിയത്. ആരെയോ കണ്ട് ഞെട്ടി നിക്കുന്ന നിന്റെ അമ്മ, കുറേ കാലങ്ങൾക്ക് ശേഷം അന്നാണ് അവളുടെ നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടത്. രണ്ടു കാലും തളർന്ന് ഒരു വീൽചെയറിൽ ഇരുന്നു ലോട്ടറി വിൽക്കുന്ന മെലിഞ്ഞ് എല്ലിച്ച ഒരു മനുഷ്യനെ കണ്ടാണ് അവൾ കരഞ്ഞത്. നിന്റെ അമ്മയുടെ ആദ്യ പ്രണയം.
നിന്റെ അമ്മയുടെ അവസ്ഥ മനസ്സിലാക്കി ഞാൻ അയാളെ കണ്ട് സംസാരിച്ചു. അയാൾക്ക് പറയാനുണ്ടായത് മറ്റൊരു കഥ ആയിരുന്നു. സത്യത്തിൽ അയാൾ അവളുടെ ഏട്ടന്മാർ കൊടുത്ത കാശ് വാങ്ങി നാട് വിട്ടതായിരുന്നില്ല. അവരുടെ ഭേഷണിക്ക് വഴങ്ങാൻ കൂട്ടക്കാതെ

💬 Comments

View all comments