Chapter Title : കടുംകെട്ട് 10 [Arrow]
നിന്ന അയാളെ അവളുടെ ഏട്ടന്മാരുടെ ഗുണ്ടകൾ ഉപദ്രവിച്ചു, ആ ആക്രമണത്തിൽ രണ്ടു കാലുകളുടേം സ്വാധീനം നഷ്ടമായ അയാളെ ഒരു ഭ്രാന്താശുപത്രിയിൽ കൊണ്ട് തള്ളി. അനാഥൻ ആയത് കൊണ്ട് അയാളെ തിരക്കി ചെല്ലാൻ ആരും ഇല്ലായിരുന്നു. പുള്ളിയുടെ കൂട്ടുകാരെ ഒക്കെ കാശു വാങ്ങി അയാൾ മുങ്ങി എന്ന് അവളുടെ ഏട്ടന്മാർ പറഞ്ഞു വിശ്വസിപ്പിച്ചു. ഒരു വിധം ആ ഹോസ്പിറ്റലിൽ നിന്ന് അയാൾ രക്ഷപെട്ടു വന്നപ്പോഴേക്കും വളരെ വൈകിയിരുന്നു. അവൾ എന്റെ കുഞ്ഞിന് ജന്മം കൊടുത്തിരുന്നു, ഞങ്ങളുടെ ജീവത്തിന് വിലങ്ങു തടിയാവാതെ അയാൾ അവളുടെ മുന്നിൽ വരാതെ പോയി. ജീവിതവും ആരോഗ്യവും നഷ്ട്ടപ്പെട്ട അയാൾ ലോട്ടറി വിറ്റ് ഉപജീവനം നടത്താൻ തുടങ്ങി. പക്ഷെ വിധി ഞങ്ങളുടെ മുന്നിൽ അയാളെ കൊണ്ട് എത്തിച്ചു. ഇതെല്ലാം കേട്ട് നിന്റെ അമ്മ കരഞ്ഞു കൊണ്ട് തിരികെ ഓടി. ഞാൻ അയാളോട്അയാൾ താമസിക്കുന്ന വീടിന്റ അഡ്രസ്സ് ചോദിചറിഞ്ഞിട്ട് അവളുടെ പുറകെ വന്നു.
അന്ന് തൊട്ട് നിന്റെ അമ്മ വല്ലാത്ത ഒരു ഡിപ്രസ്സനിലേക്ക് പോവുകയായിരുന്നു. നിന്റെയോ എന്റെയോ ഒരു കാര്യത്തിലും ശ്രദ്ധിയില്ല, ആരോടും ഒന്നും മിണ്ടാതെ മുഴുവൻ സമയവും ഓരോ ആലോചനയും കരച്ചിലും ആയിരുന്നു. ഞാൻ ചോദിച്ചപ്പോൾ അയാളുടെ ജീവിതം അങ്ങനെ ആവാൻ കാരണം അവൾ ആണെന്ന ചിന്ത ആയിരുന്നത്രേ അവളുടെ പ്രശ്നം. അയാൾ നല്ലത് പോലെ പഠിക്കുമായിരുന്നു, സിവിൽ സിവീസ് ഒക്കെ ആയിരുന്നു അയാളുടെ ലക്ഷ്യം പക്ഷെ അവൾ കാരണം അയാളുടെ ജീവിതം തന്നെ നശിച്ചു, കോഴ്സ് തീർക്കാൻ പറ്റിയില്ല, രണ്ട് കാലിന്റെയും സ്വാധീനം നഷ്ടമായി, ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കൊടുക്കാൻ ആൾ ഇല്ലാതെ അയാൾ നരകിക്കാൻ കാരണം അവൾ ആണെന്ന് എന്നൊക്കെ പറഞ്ഞവൾ കരഞ്ഞു.
അയാൾക്ക് ചെയ്ത് കൊടുക്കാൻ പറ്റുന്ന സഹായം ഒക്കെ ഞാൻ ചെയ്തോളാം എന്ന് ഞാൻ പറഞ്ഞെങ്കിലും അവൾക്ക് അതൊന്നും സ്വീകാര്യം അല്ലായിരുന്നു. ഇനിയുള്ള കാലം അവളുടെ ജീവിതം കൊണ്ട് അവൾക്ക് പ്രായശ്ചിത്തം ചെയ്യണം, ശിഷ്ടകാലം അയാളുടെ കാര്യങ്ങൾ നോക്കി ജീവിക്കണം അതിന് ഞാൻ അനുവദിക്കണം എന്നൊക്കെ പറഞ്ഞ് അവൾ കരഞ്ഞു. ഞാൻ കെട്ടിയ താലിയും അവളുടെ ആദ്യ പ്രണയവും
💬 Comments
View all comments