0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 2097

സ്ത്രീയോട് ഉള്ള വെറുപ്പ് കുറഞ്ഞോ കൂടിയോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ഒന്ന് എനിക്ക് അറിയാം എന്റെ അച്ഛനോട് എനിക്ക് ഉള്ള സ്നേഹവും ബഹുമാനവും ഒരുപാട് കൂടി. ആ സ്ത്രീയേ അച്ഛൻ എന്ത് മാത്രം സ്നേഹിച്ചിരുന്നു എന്നും അവരെ അവരുടെ ഇഷ്ട്ടതിന് വിട്ട് കളഞ്ഞപ്പോ എന്റെ അച്ഛൻ എന്തോരം വേദനിച്ചു എന്നും എനിക്ക് മനസ്സിലായി. ഇതൊക്കെ അടക്കി പിടിച്ച് ഇത്രയും കാലം എന്റെ അച്ഛൻ എന്നെ ചേർത്തു പിടിച്ചില്ലേ....
അച്ഛാ.... അച്ഛൻ എന്നെ ഇങ്ങനെയാണോ മനസ്സിലാക്കിയിരിക്കുന്നെ?? എല്ലാം അറിഞ്ഞു കഴിയുമ്പോ ഞാൻ, എന്നെ ഇത്രയും സ്‌നേഹിക്കുന്ന എന്റെ അച്ഛനെ വിട്ട്, അച്ഛന്റെ സ്നേഹം കാണാതെ നമ്മളെ ഉപേക്ഷിച്ചു പോയ ആ സ്ത്രീയേ തേടി പോവുമെന്ന് അച്ഛൻ വിചാരിച്ചോ??? എനിക്ക് എന്നെ കുട്ടികാലം മുതൽ ചേർത്ത് പിടിച്ച ഈ നെഞ്ചിന്റെ ചൂട് മാത്രം മതി. ഞാൻ അത്രയും പറഞ്ഞ് എന്റെ അരികിൽ ഇരിക്കുവായിരുന്ന അച്ഛന്റെ തോളിലേക്ക് ചാഞ്ഞു.
അജു എന്ന് ഒന്ന് വിളിക്കുക മാത്രം ചെയ്ത് അച്ഛൻ എന്നെ ഒന്നൂടെ ചേർത്ത് പിടിച്ചു. അന്നേരം ഞാൻ കരയാതെ ഇരിക്കാൻ പാട്പെടുകയായിരുന്നു.
അന്നേരം ആണ് ഓടി കിതച്കൊണ്ട് വരുന്നത് ഞാൻ കണ്ടത്. അവളുടെ വരവിൽ എന്തോ പന്തികേട് തോന്നിയത് കൊണ്ട് ഞാനും അച്ഛനും വേഗം എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു. അടുത്തെത്തിയപ്പോഴാണ് അച്ചുവിന്റെ കോലം ഞാൻ ശ്രദ്ധിച്ചത്. അവളുടെ കണ്ണൊക്കെ കരഞ്ഞു കലങ്ങിയിരുന്നു. മുഖത്ത്  പേടിയോ ടെൻഷനോ മറ്റോ ഒക്കെ ആണ്??
.
എന്താ അച്ചു എന്ത് പറ്റി?? ഞാൻ ടെൻഷനോടെ ചോദിച്ചു.
ചേട്ടായി.... അത്... ആരതിയേച്ചി... അച്ചു കരച്ചിന് ഇടയിൽ എങ്ങൾ അടിച്ചു കൊണ്ട് പറഞ്ഞു.
ആരതിക്ക് എന്താ പറ്റിയെ?? ഞാൻ അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.
അത്... കാർത്തി... അവൻ കടലിൽ പോയി... അവനെ രെക്ഷപെടുത്താൻ.. ചേച്ചി.... കടലിൽ... അച്ചു അത്രയും പറഞ്ഞതും എന്റെ നെഞ്ചിടിപ്പ് കൂടി.
ആരതി....   അച്ചു പറഞ്ഞ കാര്യങ്ങൾ എന്റെ തലച്ചോർ പ്രോസസ് ചെയ്യുന്നതിന് മുന്നേ തന്നെ ഞാൻ അച്ചു വന്ന വഴിയേ അവളുടെ പേരും വിളിച്ചു കൊണ്ട് ഓടി.
തീരത്ത് ആളുകൂടി

💬 Comments

View all comments