Chapter Title : കടുംകെട്ട് 10 [Arrow]
നിൽക്കുന്നത് ഞാൻ ദൂരെ നിന്നെ കണ്ടു. ഞാൻ വേഗം അവിടേക്ക് ഓടി ചെന്നു. ഒന്ന് രണ്ടു പേർ അവരെ രക്ഷപ്പെടുത്താൻ വേണ്ടി കടലിൽ ഇറങ്ങി ഇരുന്നു. ബീച് ഗാർഡ്സും നാട്ടുകാരിൽ ചിലരും ടൂബ് ബോട്ടിലും കട്ടമരത്തിലും കടലിൽ ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്. ഞാൻ വേഗം കടലിലേക്ക് നോക്കി അവിടെ ദൂരെ പൊട്ട് പോലെ അവളെകണ്ടു. അവർ രണ്ടുപേരും ഒരു ലൈറ്റ് ബോയിൽ പിടിച്ചു കിടക്കുകയാണ്. അത് കണ്ടപ്പോ ചെറിയ സമാധാനം എനിക്ക് തോന്നി. പെട്ടന്നാണ് ഒരു വലിയ തിര അടിച്ചുകയറിയത്. അത് അവളെ ലൈറ്റ് ബോയിൽ നിന്ന് ദൂരേക്ക് കൊണ്ട് പോയി.
ആരതി.... ആ കാഴ്ച കണ്ട് ഞാൻ അലറിവിളിച്ചു. ഇത്തിരി മാറി അവൾ വീണ്ടും പൊങ്ങി. പക്ഷെ അവൾക്ക് തിരികെ നീന്താൻ ഉള്ള ത്രാണി ഇല്ലായിരുന്നു. ഞാൻ വേഗം തന്നെ കടലിലേക്ക് ഇറങ്ങി. സർവ്വ ശക്തിയും എടുത്ത് അവൾ പൊങ്ങിയ ഇടം നോക്കി നീന്തി. ഞാൻ അവിടെ എത്തിയെങ്കിലും അവളെ സർഫസിൽ ഒന്നും കണ്ടില്ല. ഞാൻ ദീർക്ക ശ്വാസം എടുത്തിട്ട് വെള്ളത്തിലേക്ക് മുങ്ങി. അല്പം മാറി ബോധം മറഞ്ഞു വെള്ളത്തിലേക്ക് താഴ്ന്നു തുടങ്ങിയ അവളെ ഞാൻ കണ്ടു. ഞാൻ സർവ്വ ദൈവങ്ങളെയും വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നീന്തി. ബോധം ഇല്ലായിരുന്ന അവളെ ചേർത്ത് പിടിച്ചു ഞാൻ മുകളിലേക്ക് നീന്തി. ആ സമയം ഒരു ടൂബ് ബോട്ട് ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. അവരുടെ സഹായത്തോടെ ഞാൻ ആരതിയെ ആ ബോട്ടിൽ കയറ്റി. അതിൽ അവനും ഉണ്ടായിരുന്നു ആ കാർത്തിക്, ഭാഗ്യത്തിന് അവന് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.
ആരതി... എടോ... കണ്ണ് തുറക്ക് ഞാൻ അവളുടെ കയ്യിൽ തിരുമി ചൂടാക്കിയും അവളുടെ വയറിൽ പ്രെസ്സ് ചെയ്തു കൊണ്ടും വിളിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന ഗാർഡ്‌സ് അവൾക്ക് ഫസ്റ്റ് ഐഡ് കൊടുത്തു, പേടിക്കണ്ട എന്നൊക്ക പറഞ്ഞ് എന്നെ സമാധാനപ്പെടുത്തി എങ്കിലും എന്റെ മനസ്സ് ഒട്ടും ശാന്തമായിരുന്നില്ല. തീരത്ത് എത്തിയതും ബോധം ഇല്ലായിരുന്ന അവളെ ഞാൻ എന്റെ കയ്യിൽ കോരി എടുത്തു. കാർത്തിക്കിനെ കൂടെ ഞാൻ എടുക്കാൻ പോയി എങ്കിലും ഗാർഡസിൽ ഒരാൾ
💬 Comments
View all comments