Chapter Title : കടുംകെട്ട് 10 [Arrow]
അവനെ എടുത്തിരുന്നു. ഞാൻ വേഗം റോഡിലേക്ക് ഓടി. അപ്പോഴേക്കും അച്ഛനും അച്ചുവും എല്ലാം ഞങ്ങളുടെ അടുത്ത് വന്നിരുന്നു. അച്ഛൻ വേഗം തന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു. ഞങ്ങൾ ലക്ഷ്മി ഹോസ്പിറ്റൽ ലക്ഷ്യമാക്കി വണ്ടി വിട്ടു.
അജു ഇങ്ങനെ പേടിക്കണ്ട കാര്യം ഒന്നുമില്ല, ബോധം പോയതാണ്, ഒരു ഇപ്പൊ ട്രിപ്പ് ഇട്ടുണ്ട്, അത് കഴിഞ്ഞാ വേണേൽ പോവാം, അത് അല്ലങ്കിൽ ഇന്ന് ഒരു രാത്രി ഇവിടെ ഒബ്സർവേഷനിൽ കിടക്കട്ടെ. വർമ്മ ഡോക്ടർ അവളെ ചെക്ക് ചെയ്തിട്ട് പറഞ്ഞപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെ വീണത്.
എന്നാ അങ്ങനെ മതി ഡോക്ടർ അച്ഛൻ പറഞ്ഞു.
കാർത്തിക്ക് ന് കുഴപ്പം ഒന്നുമില്ല പക്ഷെ പേടിച്ചത് കൊണ്ടാവും അവന് ഇപ്പോഴും എങ്ങലടിച്ചു കരയുകയാണ്.
.
കാർത്തി... കരയല്ലേടാ... നിനക്ക് ഒന്നുമില്ലല്ലോ ചേച്ചി നിന്റെ കൂടെ ഇല്ലേ... അവൾ കീർത്തന അവനെ സമാധാനപെടുത്താൻ നോക്കുന്നുണ്ട്. പക്ഷെ അവൾ അവനെക്കാൾ വലിയവായിൽ കരഞ്ഞു കൊണ്ടാണ് ഇതൊക്കെ പറയുന്നത്. അവളുടെ കരച്ചിൽ കണ്ടത് കൊണ്ട് ആവും ആ ചെക്കൻ കരച്ചിൽ നിർത്തുന്ന ലക്ഷണം ഒന്നും കാണുന്നില്ല. അച്ചുവും അവളുടെ അമ്മയും അഞ്ജുവും ഒക്കെ അവരുടെ കരച്ചിൽ നിർത്താൻ ശ്രമിക്കുന്നുണ്ട്. ഇത് നല്ലത് പോലെ എന്നെ അനോയ് ചെയ്യുന്നുണ്ട്.
ഡീ... നിർത്തടി ഞാൻ ഒരല്പം ഒച്ചയിൽ അത് പറഞ്ഞപ്പോൾ അവൾ പേടിച്ച് കരച്ചിൽ നിർത്താൻ നോക്കി. പക്ഷെ അവളുടെ എങ്ങൾ നിന്നില്ല. പേടിച്ചിട്ട് അവൾ രണ്ട് കയ്യും കൊണ്ട് വാ പൊത്തിപിടിച്ചു. അത് കണ്ടപ്പോ എനിക്ക് എന്തോ ചിരിവന്നു എങ്കിലും ഞാൻ അത് അടക്കി. ഞാൻ അവരുടെ അടുത്തേക്ക് വരുന്ന കണ്ട് അച്ചുവും ബാക്കി ഉള്ളവരും ഇത്തിരി പേടിയോടെ എന്നെ നോക്കി.
നീ അവനെ സമാധിപ്പിക്കുയാണോ അതോ പേടിപ്പിക്കുവാണോ?? ഞാൻ കീർത്തനയോട് ഇറിറ്റേറ്റഡ് ആയ ടോണിൽ ചോദിച്ചു. അവൾ കാര്യം മനസ്സിലാവാത്ത പോലെ എന്നെ നോക്കി.
നീ ഇങ്ങനെ കെടന്ന് കരഞ്ഞാൽ അവന് എങ്ങനെ കരച്ചിൽ നിർത്തും?? ഞാൻ അവളോട് അത് ചോദിച്ചിട്ട് ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. അവനും കരച്ചിൽ നിർത്തി എന്നെ നോക്കി ഇരിക്കുവാണ് . അവനും
💬 Comments
View all comments