Chapter Title : കടുംകെട്ട് 10 [Arrow]
പടി ഇറങ്ങി. വാശിയായിരുന്നു, അച്ഛന്റെ മുന്നിൽ എന്റെ വാല്യൂ എന്താണ് എന്ന് തെളിയിക്കണം എന്ന വാശി. പക്ഷെ എന്ത് ചെയ്യണം ഏത് ചെയ്യണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇട്ടുമാറാൻ ഉള്ള ഡ്രസ്സ് പോലുമില്ല, എവിടേക് പോണം എന്ന് പോലും അറിയില്ല, വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു. രാമുവാണ് എനിക്ക് ഒരു കൈതാങ്ങായത്. നീയും നന്ദുവും പോലെ എന്റെ ബാല്യം മുതൽ ഉള്ള സുഹൃത്ത് ആയിരുന്നു രാമുഎന്ന് നിനക്ക് അറിയാല്ലോ . അവന്റെ വീട്ടിൽ ആണ് എനിക്ക് അഭയം കിട്ടിയത്. ഒരു ദിവസം അമ്മ എന്നെ കാണാൻ വന്നു, അമ്മയുടെ കുറച്ചു സ്വർണം എനിക്ക് തന്നിട്ട് അത്യാവശ്യം ചെലവിന് എടുത്തോളാൻ പറഞ്ഞു. ഞാൻ ആ സ്വർണം പണയം വെച്ച് കുറച്ചു പൈസ എടുത്തു, രാമുവും കുറച്ചു പൈസ അവിടെന്നും ഇവിടെന്നും ഒക്കെ ഒപ്പിച് ഞങ്ങൾ രണ്ടു പേരും ചേർന്ന് ഒരു ടെയിലർഷോപ്പ് തുടങ്ങി. കൊറേ നാളത്തെ കഷ്ടപ്പാടിന്റെ അവസാനം അത്യാവശ്യം ലാഭം കണ്ടുതുടങ്ങിയപ്പോൾ ഞങ്ങൾ അത് ഒരു textiles ആക്കി മാറ്റി, സേലത്ത് നിന്നും മറ്റും തുണി ബൾക്ക് ആയി എടുത്ത് ചെറിയ ലാഭത്തിൽ വിൽക്കുന്ന ഒരു കൊച്ചു ഷോപ്പ്. ദൈവാനുഗ്രഹവും ഞങ്ങളുടെ കഷ്ട്ടപാടും കൊണ്ട് രണ്ടു കൊല്ലം കൊണ്ട് വേറെയും രണ്ടു ഷോപ്പ് കൂടെ തുറന്നു, നമ്മുടെ ബിസിനസുകളുടെ ഒക്കെ ബേസ് അവിടെ നിന്നായിരുന്നു.
സ്വന്തം കാലിൽ നിൽക്കാനായി എന്നൊരു തോന്നൽ വന്നപ്പോ ഞാൻ രണ്ടും കല്പിച് തറവാട്ടിലേക്ക് തിരികെ ചെന്നു. അന്ന് അമ്മ തന്ന സ്വർണം ഒക്കെ എടുത്തിരുന്നു. എന്നാലും അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന്
💬 Comments
View all comments